ബത്തേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരുക്ക്

വയനാട്ടിൽ വാഹനാപകടത്തിൽ അഞ്ച്‌ പേർക്ക്‌ പരിക്ക്‌. ബത്തേരി കൊളഗപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചാണ്‌ അപകടം.

കാറിൽ സഞ്ചരിച്ച കോഴിക്കോട് സ്വദേശികളായ ഷാഹുൽ,റാഷിദ് ,സാബിറ എന്നിവർക്കും ബൈക്ക്‌ യാത്രികരായ മാനന്തവാടി സ്വദേശികൾ ഫിറോസ് , സുഹാന എന്നിവർക്കുമാണ്‌ പരുക്കേറ്റത്.

ഇതിൽ രണ്ട്പേരെ കോഴിക്കോട്‌ മെഡിക്കൽ കോളേജിലാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌. നിയന്ത്രണം വിട്ട കാർ മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ച ശേഷം ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന്‌ ദൃക്സാക്ഷികൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News