
കാസര്‍കോട് പാണത്തൂരില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മരണം. കര്‍ണാടകയിലെ സുള്ള്യയില്‍ നിന്ന് കാസര്‍കോടേക്ക് വരികയായിരുന്ന കല്യാണ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
ടൂറിസ്ര്‌റ് ബസ് റോഡ് സൈഡിലെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റതായും വിവരം ലഭിക്കുന്നു. ബസിന്‍റെ അമിത വേഗമാണ് അപകടകാരണമെന്നാണ് പ്രാധമിക വിവരം.
കര്‍ണാടക പുത്തൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചവര്‍. പൂടംകല്ല് താലൂക്ക് ആശുപത്രി സൂപ്രണ്ട് മരണം സ്ഥിരീകരിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ 7 പേരെ മംഗളുരുവിലെ അശുപത്രിയിലേക്ക് മാറ്റി.
ബസ് അപകടത്തില്‍പ്പെടുമ്പോള്‍ എഴുപതോളം പേര്‍ ബസില്‍ ഉണ്ടായിരുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പൂടങ്കല്ല് താലൂക്കാശുപത്രിയിലും എല്ലാ അടിയന്തിര നടപടികളും സ്വീകരിക്കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു. അപകടത്തില്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രനും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും അനുശോചിച്ചു. അപടകത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായും അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റീജീണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here