താൽക്കാലിക യാത്രാവിലക്ക് പിൻവലിച്ചു; സൗദി അതിർത്തികൾ തുറന്നു

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് അടച്ച സൗദി അതിർത്തികൾ തുറന്നു.

സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന താൽക്കാലിക യാത്രാവിലക്ക് പിൻവലിച്ചതോടെ രാജ്യാന്തര വിമാന സർവീസുകള്‍ പുനരാരംഭിക്കും.

ഡിസംബർ 20 മുതലാണു സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതേത്തുടർന്ന് കര, വ്യോമ, നാവിക അതിർത്തികൾ സൗദി അടച്ചിരുന്നു. രാജ്യാന്തര സർവീസുകൾക്കുള്ള വിലക്ക് പിൻവലിച്ചെങ്കിലും ഇന്ത്യയിൽനിന്നുള്ളവർക്കു നേരിട്ട് സൗദിയിലെത്താൻ കഴിയില്ല.

യുഎഇയിലെത്തി ഒരാഴ്ച ക്വാറന്റീൻ പൂർത്തിയാക്കി മാത്രമേ ഇപ്പോൾ സൗദിയിലേക്കു പോകാനാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News