വെല്‍ഫെയര്‍ പാര്‍ട്ടി- ജമാഅത്തെ ഇസ്ലാമി സഖ്യം തിരിച്ചടിയായി; തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുതിര്‍ന്ന നേതാക്കളെ ശക്തമായി വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തില്‍ എംഎം ഹസനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം യുഡിഎഫിന് തിരിച്ചടിയായെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രമുഖ പത്രമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുതിര്‍ന്ന നേതാക്കളെ ശക്തമായി വിമര്‍ശിച്ചത്.

ജമാഅത്തെ ഇസ്ലാമി അമീറുമായി എംഎംഹസന്‍ നടത്തിയ പരസ്യചര്‍ച്ച മുന്നണിക്ക് ദോഷം ചെയ്തെന്നും പറഞ്ഞു.

വെല്‍ഫയര്‍ പാര്‍ടിയുമായുള്ള നീക്കുപോക്കുവഴി എല്ലാ മതവിഭാഗങ്ങളും യുഡിഎഫിന് എതിരായി. യോഗ്യത നോക്കാതെ നേതാക്കളുടെ ഇഷ്ടാനുസരണം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും യുഡിഎഫിന് തിരിച്ചടിയായെന്നും മുല്ലപ്പള്ളി പറഞ്ഞു.

യോഗ്യരല്ലാത്ത സ്ഥാനാർഥികൾ വന്നപ്പോൾ കുമിൾ പോലെ റിബലുകൾ തലപൊക്കിയെന്നും പഞ്ചായത്തിലും വാർഡിലും പോയി ആ പ്രശ്നം പരിഹരിക്കേണ്ടതു കെപിസിസി പ്രസിഡന്റല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

“മോശം സ്ഥാനാർഥികൾ എങ്ങനെ ഒരു മുന്നണിയുടെ കഥ കഴിക്കും എന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് തിരുവനന്തപുരം കോർപറേഷനും തിരുവനന്തപുരം ജില്ല പൊതുവിലും. ഇവിടെ മെറിറ്റ് ഒരു പ്രശ്നമായിരുന്നില്ല. ചില നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. ഡിസിസി അധ്യക്ഷനോട്, മെറിറ്റ് വച്ച് ഞാൻ നിർദേശിച്ച ചില പേരുകളുടെ കാര്യത്തിൽ പോലും അദ്ദേഹം നിസഹായനായി. ഫലം വന്നപ്പോൾ കോൺഗ്രസ് തോറ്റു, ചില നേതാക്കൾ ജയിച്ചു. ഗ്രൂപ്പ് താൽപ്പര്യം വച്ച് അങ്ങോട്ടും ഇങ്ങോട്ടും പരാജയപ്പെടുത്താനുള്ള ശ്രമം സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉണ്ടായി. യോഗ്യരല്ലാത്ത സ്ഥാനാർഥികൾ വന്നപ്പോൾ കുമിൾ പോലെ റിബലുകൾ തലപൊക്കി. ബൂത്തിലും വാർഡിലും പോയി ആ പ്രശ്നം പരിഹരിക്കേണ്ടതു കെപിസിസി പ്രസിഡന്റല്ല”.-മുല്ലപ്പള്ളി പ്രതികരിച്ചു.

ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം യുഡിഎഫിന് തിരിച്ചടിയായെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോൺഗ്രസ് ഒരു മതനിരപേക്ഷ കക്ഷിയാണ്. മതസംഘടനാ നേതാക്കളുമായി ആശയ വിനിയമം നടത്തുന്നതിൽ തെറ്റില്ല. എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നതാണു കോൺഗ്രസിന്റെ സമീപനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആനയും അമ്പാരിയുമായി, കൊട്ടും കുരവയുമായി അതിനു മുതിർന്നാൽ പക്ഷേ അപകടമാണ്, ആത്മഹത്യാപരമാണ്. അതാണ് ഇപ്പോൾ സംഭവിച്ചത്. ജമാ അത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായുള്ള നീക്ക് പോക്കു വഴി മുസ്‌ലിം ജനവിഭാഗത്തിൽ തന്നെ ഒരു വലിയ വിഭാഗം യുഡിഎഫിന് എതിരായി. ക്രിസ്ത്യൻ, ഭൂരിപക്ഷ വിഭാഗങ്ങളിൽ അന്യതാബോധം ഉണ്ടായി എന്നും മുല്ലപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News