സി ആർ മധു- ശാബ്ദിക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “അഗ്രഗാമി” സ്മരണകളുടെ വേദിയായി

കൊല്ലം കരുനാഗപ്പള്ളിയിൽ എസ്എഫ്ഐ നേതാവായിരുന്ന സി ആർ മധുവിൻ്റെ സ്മരണാർത്ഥം സി ആർ മധു -ശാബ്ദിക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ” അഗ്രഗാമി” സ്മരണകളുടെ വേദിയായി.ആദ്യകാല വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മയായ സൈമൺ ബ്രിട്ടോ രചിച്ച പുസ്തകങ്ങൾ ഭാര്യ സീനഭാസ്കർ സി ആർ മധുവിൻ്റെ ഭാര്യ ആർ കെ ദീപയ്ക്ക് കൈമാറി.

വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ തീഷ്ണ പോരാട്ടങ്ങളുടെ സ്മരണകളുമായി പഴയ പോരാളികൾ ഓർമ്മകളുടെ തീരത്ത് ഒത്തുചേർന്നപ്പോൾ അത് വേറിട്ട അനുഭവമായി. വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ അമ്പതാം വാർഷികത്തിൻ്റെ ഭാഗമായി കൂടി സംഘടിപ്പിച്ച പരിപാടിയിൽ ആദ്യ കാലത്തെ എസ് എഫ് ഐ പ്രവർത്തകരുൾപ്പടെ നിരവധി പേർ പങ്കെടുത്തു.\

എസ് എഫ് ഐ നേതാവായിരുന്ന സി ആർ മധുവിൻ്റെ സ്മരണാർത്ഥമുള്ള സി ആർ മധു -ശാബ്ദിക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “അഗ്രഗാമി” പരിപാടിയിൽ സൈമൺ ബ്രിട്ടോ രചിച്ച പുസ്തകങ്ങൾ സീനഭാസ്കർ സി ആർ മധുവിന്റെ ഭാര്യ ആർ കെ ദീപയ്ക്ക് കൈമാറിയത് ഇടകുപക്ഷ പ്രവർത്തകർക്കാകെ ആവേശം പകർന്നു.

വിപ്ലവ വിദ്യാർത്ഥി നേതാവ് എന്ന നിലയിലല്ലാതെ എഴുത്തുകാരൻ എന്ന നിലയിൽ ബ്രിട്ടോ ചർച്ച ചെയ്യപ്പെടാതിരുന്നത് നിരാശാജനകമായിരുന്നുവെന്ന് സീനഭാസ്കർ പറഞ്ഞു.

പുതിയകാവ് സംസ്കൃത യുപി സ്കൂളിൽ നടന്ന ചടങ്ങ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ, വി പി ജയപ്രകാശ് മേനോൻ, ക്ലാപ്പന സുരേഷ്,ജെ ഹരിലാൽ, ജെ പി ജയലാൽ, ശരത്ചന്ദ്രനുണ്ണിത്താൻ,തുടങിയവർ സംസാരിച്ചു. സി ആർ ജയചന്ദ്രൻ അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News