എസ്എസ്എൽസി, പ്ലസ് ടു ഡിജിറ്റൽ ക്ലാസ്സുകൾ ജനുവരി അവസാനത്തോടെ പൂർത്തിയാകും; ഫോക്കസ് എര്യയ്ക്കും ഡിജിറ്റൽ ക്ലാസ് ലഭ്യമാകും

എസ്എസ്എൽസി, പ്ലസ് ടു ഡിജിറ്റൽ ക്ലാസ്സുകൾ ജനുവരി അവസാനത്തോടെ പൂർത്തിയാകും. ഡിജിറ്റൽ ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ കുട്ടികളിൽ എത്തിക്കുവാനുള്ള ശ്രമം നടക്കുമ്പോൾ തന്നെ എസ് സി ഇ ആർ ടി പാഠഭാഗങ്ങളുടെ ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

ജനുവരി ഒന്നുമുതൽ ഫോക്കസ് ഏരിയ ആസ്പദമാക്കി സ്കൂളുകളിൽ റിവിഷനും ആരംഭിച്ചിട്ടുണ്ട്. ഈ ഫോക്കസ് ഏരിയ യുടെ ഡിജിറ്റൽ ക്ലാസുകൾ എസ് സി ഇ ആർ ടിയും കൈറ്റും, എസ് ഐ ഇ ടി യും എസ് എസ് കെ യും ചേർന്ന് തയ്യാറാക്കി കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യും.

മുഴുവൻ പാഠഭാഗങ്ങളുടെയും ഡിജിറ്റൽ ക്ലാസ്സുകൾക്ക് ശേഷം ഫോക്കസ് ഏരിയയുടെ ഡിജിറ്റൽ ക്ലാസുകൾ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel