പുതിയ പ്രതീക്ഷകളും തീരുമാനങ്ങളുമായി പുത്തൻ വര്‍ഷത്തെ വരവേറ്റ് കേരളത്തിന്റെ സ്വന്തം സാരഥികള്‍ ജെ ബി ജംഗ്‌ഷനിൽ പങ്കെടുത്തത് വലിയ വാർത്തയായി കഴിഞ്ഞു .
ഏവര്‍ക്കും ആവേശമായി മാറിയ പെണ്‍കരുത്തുകള്‍ ആണ് ഇത്തവണത്തെ ജെ ബി ജംഗ്‌ഷന്റെ ആകർഷണം.
പല റെക്കോഡുകളും തകര്‍ത്ത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രനും ,സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ആയ രേഷ്മ മറിയം റോയിയും,പ്രളയസമയത്തും കൊവിഡ് 19 പിടിമുറുക്കിയ ഘട്ടങ്ങളിലും ഒളവണ്ണ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ചേര്‍ന്ന് നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആയ ശാരുതിയും,സാമൂഹിക സേവനവും സംഘടനാ പ്രവർത്തങ്ങളും മുതൽക്കൂട്ടാക്കി പഞ്ചായത്ത് ഭരിക്കുന്ന പ്രിയങ്കയും അമൃതയും ജെ ബി ജംഗ്‌ഷനിലൂടെ ഒരുമിക്കുകയായിരുന്നു.
ഇവർക്കൊപ്പം എത്തേണ്ട മറ്റൊരാൾ ആയിരുന്നു അനസ് റോസ്‌ന സ്റ്റെഫി,പൊഴുതനപഞ്ചായത്ത് പ്രസിഡണ്ട്.സ്റ്റെഫിയെ ജെ ബി ജംങ്ഷനിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും തിരക്കുകൾ മൂലം നേരിട്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല.ആ സങ്കടം പങ്കുവെച്ചുകൊണ്ടാണ് അനസ് ഞങ്ങൾക്കൊപ്പം വീഡിയോയിലൂടെ പങ്ക് ചേർന്നത്.ചെറിയ പ്രായത്തെയും പക്വ്തയേയും കുറിച്ച് സോഷ്യൽ മീഡിയയിലടക്കം വന്ന പരിഹാസങ്ങളെപ്പറ്റിയാണ് ജെ ബി ജംഗ്‌ഷനിലൂടെ അനസ് റോസ്‌ന സ്റ്റെഫിപങ്ക് വെച്ചത്.
എല്ലാവർക്കും നമസ്കാരം പുതുവത്സരാശംസകൾ ആദ്യം തന്നെ ഒരു സങ്കടം ആയിട്ടുള്ള കാര്യം അറിയിക്കുകയാണ് .എല്ലാവരും ഒത്തുചേരുന്ന ജെബി ജംഗ്ഷനിൽ നിങ്ങൾക്കൊപ്പൻഎം പങ്കു ചേരാൻ കഴിയാത്തത് വലിയ സങ്കടം ആണ് . എന്നിരുന്നാലും എല്ലാവരെയും പല മീറ്റിംഗിൽ ആയിട്ട് ഞാൻ കണ്ടിട്ടുണ്ട് ഇനി ഒരു അവസരം വരികയാണെങ്കിൽ തീർച്ചയായിട്ടും നമ്മൾ എല്ലാവരും ഒത്തു ചേരും. ഞാനും ആ വേദിയിൽ ഉണ്ടാകും എന്ന് അറിയിക്കുകയാണ് .
സൂചിപ്പിച്ചത് പോലെ തന്നെ വിമർശനങ്ങൾ ഒത്തിരി ഉണ്ടായിട്ടുണ്ട് സ്ഥാനാർഥി നിർണയത്തിന് സമയം മുതൽ ഈ നിമിഷം വരെ എനിക്ക് വിമർശനങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. ചെറിയ പ്രായമാണ് 23 വയസ്സ് ആയിട്ടേയുള്ളൂ കൂടാതെ കന്നി വോട്ടർ ആണ്, ചെറിയ കുട്ടിയാണ്, പക്വതയില്ല, ഈ കുട്ടിയെ കൊണ്ട് എന്തിന് പറ്റും, ഇങ്ങനെയുള്ള കാര്യങ്ങൾ ആണ് ഞാൻ കേട്ടിട്ടുള്ളത്.
പഞ്ചായത്തിൽ പോകുമ്പോൽ ഒരു പാൽ കുപ്പി കൊണ്ടു പോകണം , അഞ്ചു വർഷം കഴിഞ്ഞു ഇറങ്ങുമ്പോഴേക്കും കൊച്ചിനെ വലുതാക്കി എടുക്കണം ഇത്തരത്തിലുള്ള രസകരമായ കാര്യങ്ങൾ കേട്ടു. പക്ഷെ അതിനൊക്കെ .ഞാൻ ചിരിച്ചു തള്ളി. എന്നെ സംബന്ധിച്ചിടത്തോളം കൂടുതൽ ഊർജം നൽകുന്ന ചില വാക്കുകൾ ആയിട്ടാണ് ഞാൻ അതിനെ എടുത്തിട്ടുള്ളത് .
എന്നെ സംബന്ധിച്ചിടത്തോളം എനിക്കൊരു കാഴ്ചപ്പാടുണ്ടായിരുന്നു.ഞാൻ തിരഞ്ഞെടുക്കുന്ന രാഷ്ട്രീയ സാഹചര്യം എപ്പോഴും ഒരുപടി മുൻപിൽ നിൽക്കുന്നത് ആയിരിക്കണം. മാത്രവുമല്ല മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുന്ന പ്രശംസനീയമായ രീതിയിൽ തന്നെ ആ വികസന പ്രവർത്തനങ്ങൾ ആയിരിക്കണം എന്ന് എനിക്കൊരു കാഴ്ചപ്പാടുണ്ടായിരുന്നു .ആ കാഴ്ചപ്പാടിനെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി ചേരുവാൻ ആഗ്രഹിച്ചതും ഇപ്പോൾ അവരുടെ ഭാഗമായി വികസന പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ച്ചിരിക്കുന്നതും .
എനിക്ക് പറയുവാനുള്ളത് ഹിമാലയ പർവ്വതം പോലെ അടിസ്ഥാനം ഉള്ള ഒരു പ്രസ്ഥാനം ഞങ്ങളുടെ കൂടെ ഉള്ളപ്പോൾ ഞങ്ങൾക്കൊന്നും പേടിയില്ല .ഞങ്ങളുടെ പ്രായമില്ലായ്മയും പരിചയക്കുറവും വേണ്ട രീതിയിൽ പരിഹരിച്ചുകൊണ്ട് പാകമായ പക്വം ആക്കികൊണ്ട് പ്രസ്ഥാനം ഞങ്ങടെ കൂടെ തന്നെ ഉണ്ടാകും എന്നാണ് പറയാനുള്ളത് .അത് തന്നെയാണ് തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ധൈര്യവും.

Get real time update about this post categories directly on your device, subscribe now.