“ക്ഷേമ പെൻഷനുകൾ ഇരുകൈയും നീട്ടി വാങ്ങി പല്ലില്ലാത്ത അപ്പൂപ്പൻമാരും അമ്മുമ്മമാരും നിറഞ്ഞ മനസ്സോടെ വാതുറന്നു ചിരിക്കുന്ന കാഴ്ചയാണ് ഏറ്റവുമധികം സംതൃപ്തി നൽകിയത്”:മുഖ്യമന്ത്രി

‘ലൈഫ് പദ്ധതി കേരളത്തിൽ വീടില്ലാത്ത ആരുമുണ്ടാകില്ല എന്ന നിശ്ചയത്തോടെ പ്രഖ്യാപിച്ച പദ്ധതി. ഏറ്റവും സംതൃപ്തി നൽകിയ പദ്ധതി അതാണ് എന്നു പറയാമോ’ എന്ന എന്ന് മാധ്യമപ്രവർത്തകൻ എൻ പി ചന്ദ്രശേഖരന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി “അതിലൊക്കെ സന്തോഷമുണ്ട് ഏറ്റവും സംതൃപ്തി നൽകിയത് അവയൊന്നുമല്ല.

ഇരട്ടിയിലധികമായി വർധിപ്പിച്ച ക്ഷേമ പെൻഷനുകൾ ഇരുകൈയും നീട്ടി വാങ്ങി പല്ലില്ലാത്ത അപ്പൂപ്പൻമാരും അമ്മുമ്മമാരും നിറഞ്ഞ മനസ്സോടെ വാതുറന്നു ചിരിക്കുന്ന കാഴ്ചയാണ് ഏറ്റവുമധികം സംതൃപ്തി നൽകിയത്

ഭവനരഹിതരായ ആരും കേരളത്തിലുണ്ടാകരുത് എന്നതായിരുന്നു ലൈഫ് മിഷൻ ആരംഭിക്കുന്നതിനു പിന്നിലുള്ള ചേതോവികാരം. ആ ലക്ഷ്യത്തിലേക്കു നാമടുക്കുന്നു എന്നതിൽ സന്തോഷമുണ്ട്. മൂന്നു ഘട്ടങ്ങളിൽ ആദ്യത്തേതിൽ മുമ്പ് ഭവനനിർമാണം ആരംഭിച്ച് പൂർത്തീകരിക്കാൻ കഴിയാതെ പോയവരുടെ പ്രശ്നമാണ് നാം പരിഹരിച്ചത്. രണ്ടാമത്തേതിൽ ഭൂമിയുണ്ടെങ്കിലും വീടില്ലാതെ പോയവരെയാണ് നാം സഹായിച്ചത്. ഇപ്പോൾ മൂന്നാമത്തെ ഘട്ടത്തിലാകട്ടെ ഭൂമിയും വീടുമില്ലാത്തവർക്കുവേണ്ട ഭവനസമുച്ചയങ്ങളാണ് പണിയുന്നത്.

ലൈഫിന്റെ ഭാഗമായി ആദ്യ രണ്ടു ഘട്ടങ്ങളിലായി രണ്ടുലക്ഷത്തി നാൽപ്പതിനായിരം വീടുകൾ പൂർത്തീകരിച്ചു. ഡിസംബറിൽ അത് രണ്ടുലക്ഷത്തി അമ്പതിനായിരം ആകും. മൂന്നാമത്തെ ഘട്ടത്തിൽ വിവിധ സ്രോതസ്സുകളിലൂടെ ഭവന നിർമ്മാണത്തിനായി 8491.50 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. മൂന്നു ഘട്ടങ്ങളിലായി പാർപ്പിടമില്ലായ്മ എന്ന പ്രശ്നം കേരളത്തിൽ ഇല്ലാതാക്കാനാണ് നാം ഉദ്ദേശിച്ചത്. എന്നാൽ, അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നിരുന്നാലും ലക്ഷ്യം പൂർത്തീകരിക്കാതെ സർക്കാർ പിന്നോട്ടില്ല. അതുകൊണ്ടാണ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെപോയ അർഹരായ മുഴുവൻ ആളുകൾക്കും വീടു നൽകാനുള്ള നടപടികൾ കൈക്കൊണ്ട് ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്ന്‌ മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ പുതിയ അപേക്ഷകൾ സ്വീകരിച്ചത്.

വീടുകൾ പണിയുന്നതിനു പുറമെ പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്താനും പൊതുജനാരോഗ്യ സംവിധാനത്തെ നവീകരിക്കാനും ജലാശയങ്ങൾ വൃത്തിയാക്കാനും തരിശുനിലങ്ങൾ വീണ്ടെടുക്കാനുമൊക്കെ കഴിഞ്ഞിട്ടുണ്ട്. അതിലൊക്കെ സന്തോഷമുണ്ട്.

എന്നാൽ ഏറ്റവും സംതൃപ്തി നൽകിയത് അവയൊന്നുമല്ല. ഇരട്ടിയിലധികമായി വർധിപ്പിച്ച ക്ഷേമ പെൻഷനുകൾ ഇരുകൈയും നീട്ടി വാങ്ങി പല്ലില്ലാത്ത അപ്പൂപ്പൻമാരും അമ്മുമ്മമാരും നിറഞ്ഞ മനസ്സോടെ വാതുറന്നു ചിരിക്കുന്ന കാഴ്ചയാണ് ഏറ്റവുമധികം സംതൃപ്തി നൽകിയത്.

മുഖ്യമന്ത്രിയുമായി കെെര‍ളി ന്യൂസ് ഡയറക്ടറായ എൻ പി ചന്ദ്രശേഖരൻ ദേശാഭിമാനിക്ക് വേണ്ടി നടത്തിയ അഭിമുഖത്തിൽ നിന്നും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News