പിപിഇ കിറ്റില്‍ വിവാഹാഭ്യര്‍ത്ഥന നടത്തി മെയില്‍ ന‍ഴ്സ്; മറുപടി കമന്‍റ് ബോക്സിലിട്ട് കാമുകി

കൊവിഡ് കാലത്തെ വ്യത്യസ്തമായ ഒരു വിവാഹാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇറ്റലിയിലെ മെയില്‍ നഴ്​സായ ജോസഫ്​​ പന്‍ജന്‍റിന്‍റെ വിവാഹാഭ്യര്‍ത്ഥനയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലായത്.

ധരിച്ചിരുന്ന പിപിഇ കിറ്റിന്‍റെ​ പുറകില്‍ ‘കാര്‍മലി നിനക്കെന്നെ വിവാഹം ചെയ്യാമോ’ എന്നെഴുതിയായിരുന്നു ജോസഫ് തന്‍റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

ആശുപത്രി വരാന്തയില്‍ വെച്ച്‌ പകര്‍ത്തിയ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തായിരുന്നു ജോസഫിന്‍റെ വിവാഹാഭ്യര്‍ത്ഥന. ഉത്തരം നല്‍കാന്‍ യെസ് അല്ലെങ്കില്‍ നോ എന്നീ ഓപ്ഷനുകളും ജോസഫ് നല്‍കിയിരുന്നു.

നിമിഷങ്ങള്‍ക്കകം പോസ്റ്റിന്​ താ‍ഴെ കമന്‍റുകളുമായി നിരവധി പേരെത്തി. ഒടുവില്‍ 16ാമത്തെ കമന്റായി കാര്‍മലിയുടെ മറുപടി എത്തി. ആറ്​ ഹാര്‍ട്ട്​ ഇമോജികള്‍ പോസ്റ്റ് ചെയ്താണ് കാര്‍മലി തന്‍റെ സമ്മതം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News