കോവാക്സിന്‍ നിർമ്മാണത്തിന് അനുമതി നല്‍കി ഡിസിജിഐ

കൊവിഡ് വാക്സിൻ നിർമ്മാണത്തിന് ഭാരത് ബയോടെക്കിന് ഡിസിജിഐ ലൈസൻസ് നൽകി.

മൂന്ന് പരീക്ഷണ ഘട്ടങ്ങളിലേയും പുതുക്കിയ വിവരങ്ങൾ സമർപ്പിക്കാന്‍ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

മനുഷ്യരില്‍ പരീക്ഷിക്കുന്ന മൂന്നാം ഘട്ടത്തിന്‍റെ പുതുക്കിയ വിവരങ്ങൾ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള സാഹചര്യത്തില്‍ വാക്സിൻ നിർമ്മാണത്തിന് ഭാരത് ബയോടെക്കിന് നല്‍കിയ അനുമതി വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വാ​ക്സി​ന് അ​നു​മ​തി ന​ൽ​കി​യ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ ശ​ശി ത​രൂ​ർ എം​പി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലുള്ള കൊവാക്സിന് കൂടി അനുമതി നൽകിയത് യുകെയിൽ നിന്നുള്ള കൊവിഡ് വൈറസ് വകഭേദം കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News