ബന്ധുവായ സ്ത്രീയെയും കുട്ടികളെയും പീഡിപ്പിച്ചതായി പരാതി; 40 കാരനെതിരെ പൊലീസ് കേസ് എടുത്തു

ബന്ധുവായ സ്ത്രീയെയും കുട്ടികളെയും പീഡിപ്പിച്ചു എന്ന് പരാതി. 40 കാരനെതിരെ കരീലക്കുളങ്ങര പോലീസ് കേസെടുത്തു.

ബന്ധുവായ സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച കേസിൽ 40കാരനെതിരെ കരീലക്കുളങ്ങര പോലീസ് കേസെടുത്തു.

കായംകുളം ഐക്യജംഷൻ സ്വദേശിയായ നിസാം എന്നയാളിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളുടെ ബന്ധുവായ സ്ത്രീയുടെ വീട്ടിൽ മദ്യലഹരിയിൽ എത്തി സ്ത്രീയും അഞ്ചുവയസ്സുകാരനായ ആൺകുട്ടിയെയും എട്ടു വയസുകാരിയായ പെൺകുട്ടിയെയും പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്.

ഇയാൾക്കെതിരെ 2 പോക്സോ കേസുകൾ അടക്കം പോലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here