കൊവിഡ് പ്രതിരോധ യജ്ഞം: ഒന്നാം ഘട്ടത്തില്‍ മൂന്ന് കോടി മുന്നണി പോരാളികള്‍ക്ക് വാക്സിന്‍ നല്‍കും; ആദ്യഘട്ടം ആഗസ്തില്‍ പൂര്‍ത്തിയാവും

കൊവിഡ് വാക്സിന് അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കോവിഡ് പ്രതിരോധയജ്ഞം ഉടൻ തുടങ്ങിയേക്കും. അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ വാക്‌സിന്‌ അടിയന്തര അനുമതി കിട്ടി ഒന്നോ രണ്ടോ ദിവസത്തിനകം പ്രതിരോധയജ്ഞം തുടങ്ങിയിരുന്നു. രാജ്യത്ത് ഒരാ‍ഴ്ചയ്ക്കുള്ളില്‍ കൊവിഡ് പ്രതിരോധ യജ്ഞം ആരംഭിക്കും തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാനങ്ങളുടെ ആവശ്യാനുസരണം കേന്ദ്രം കമ്പനികളിൽനിന്ന്‌ വാക്‌സിന്‍ സംഭരിച്ച്‌ അയച്ചുകൊടുക്കുന്നതാണ്‌ അടുത്തഘട്ടം. ഇതിനായുള്ള രണ്ട്‌ ഡ്രൈറൺ ഇതിനോടകം പൂർത്തിയാക്കി‌. ആദ്യഘട്ടത്തിൽ മൂന്ന്‌ കോടി മുന്നണിപോരാളികൾക്ക്‌ സൗജന്യമായി വാക്‌സിൻ നൽകും. ഇതിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും ആരോഗ്യകേന്ദ്രങ്ങളിലെയും ഒരുകോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടും.

പൊലീസുകാർ, സൈനികർ, അർധസൈനികർ, ഹോംഗാർഡ്‌, ജയിൽജീവനക്കാർ, സിവിൽ ഡിഫെൻസ്‌ ഉദ്യോഗസ്ഥർ, മുനിസിപ്പൽ ജീവനക്കാർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങി മുന്നണിയിൽ സജീവമായ രണ്ട്‌ കോടി പേർക്കും ഈ ഘട്ടത്തിൽ വാക്‌സിൻ നൽകും. ഒന്നാം ഘട്ടം ആഗസ്‌തിനുള്ളിൽ പൂർത്തിയാക്കിയേക്കും.

ഒന്നാം ഘട്ടത്തിന് ശേഷം മുൻഗണനാ ക്രമം അനുസരിച്ച്‌ 27 കോടി പേർക്ക്‌ കൂടി വാക്‌സിൻ കുത്തിവയ്‌ക്കും. 50നും 60നും ഇടയിൽ പ്രായമുള്ളവർ, 60ന്‌ മുകളിൽ പ്രായമുള്ളവർ, മറ്റ്‌ രോഗങ്ങൾ ഉള്ളവർ, രോഗം പടരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ എന്നിങ്ങനെയാണ്‌ മുൻഗണനാക്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News