മുത്തൂറ്റ് തൊ‍ഴിലാളികളുടെ സമരം പുനരാരംഭിക്കുന്നു

തൊ‍ഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ മുത്തൂറ്റ് ഫിനാന്‍സിലെ തൊ‍ഴിലാളികള്‍ നടത്തിവന്ന അനിശ്ചിത കാല സമരം പുനരാരംഭിക്കുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവച്ച സമരമാണ് ഇന്ന് മുതല്‍ പുനരാരംഭിക്കാന്‍ തൊ‍ഴിലാളി നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

സിഐടിയും നേതൃത്വത്തിലാണ് സമരം. കൊച്ചിയിലെ ഹെഡ് ഓഫീസിനു മുന്നിലാണ് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുന്നത്. സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം സമരം ഉദ്ഘാടനം ചെയ്യും.

സമരം ചെയ്ത തൊ‍ഴിലാളികളെ അകാരണമായി നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടുകയും ലാഭത്തിലുള്ള പലശാഖകളും നഷ്ടത്തിലാണെന്ന് കാട്ടി അടച്ച് പൂട്ടുകയും പിന്നീട് താല്‍ക്കാലിക തൊ‍ഴിലാളികളെ വച്ച് മറ്റ് പേരുകളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതുമായാണ് തൊ‍ഴിലാളികളുടെ പരാതി. ഈ തൊ‍ഴിലാളി ചൂഷണ നടപടികള്‍ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here