കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം കോളേജുകള്‍ തുറക്കുന്നു; ശനിയാ‍ഴ്ചയും പ്രവൃത്തി ദിവസം

കൊവിഡ് നിയന്ത്രമങ്ങള്‍ പ്രഖ്യാപിച്ചതോടെ അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കുകയാണ്.

8,9,10 ക്ലാസുകള്‍ സംസ്ഥാനത്ത് പുതുവത്സര ദിനത്തില്‍ ആരംഭിച്ചിരുന്നു. വിപുലമായ ഒരുക്കങ്ങളോടെ ആരോഗ്യവകുപ്പിന്‍റെ ശക്തമായ നിര്‍ദേശങ്ങള്‍ എല്ലാം പാലിച്ചുകൊണ്ടാണ് സ്കൂളുകള്‍ തുറന്നത്.

ഇതേ രീതിയില്‍ കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ട് സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കുകയാണ് സാമൂഹിക അകലവും സാനിറ്റൈസേഷനും ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടായിരിക്കും കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കുക.

ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് ഷിഫ്ഫുകള്‍ അനുസരിച്ചായിരിക്കും കോളേജുകളും പ്രവര്‍ത്തിക്കുക. പുതിയ രീതിയനുസരിച്ച് ശനിയാ‍ഴ്ചയും കോളേജുകള്‍ പ്രവര്‍ത്തി ദിനമാണ്.

എന്നാല്‍ ശനിയാ‍ഴ്ചകളില്‍ കോളേജുകളില്‍ ഹാദരാവില്ലെന്നും സാധാരണയില്‍ നിന്ന് വ്യത്യസ്തമായി അധികമണിക്കൂറുകള്‍ ക്യാമ്പസില്‍ ചിലവ‍ഴിക്കില്ലെന്നും കോണ്‍ഗ്രസ് അനുകൂല കോളേജ് അധ്യാപക സംഘടന നിലപാടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News