അനില്‍പനച്ചൂരാന്‍ വ്യത്യസ്തനായ കവിയെന്ന് മമ്മൂട്ടി; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ താരങ്ങള്‍

ഒന്നരപ്പതിറ്റാണ്ടുമുമ്പ് മലയാളികളുടെ കാവ്യ ജീവിതത്തിലേക്ക് വ്യത്യസ്തമായ കാവ്യ ശൈലിയുമായി കടന്നുവന്ന കവിയാണ് അനില്‍ പനച്ചൂരാന്‍. കൊവിഡ് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു.

കവിയുടെ അപ്രതീക്ഷിതമായ വിടവാങ്ങലില്‍ സിനിമാ ലോകത്ത് അനുശോചനങ്ങള്‍ നിറയുകയാണ്. കഥപറയുമ്പോള്‍ എന്ന മമ്മൂട്ടി ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്ന ഒറ്റ ഗാനം കൊണ്ട് കാവ്യലോകത്ത് വ്യത്യസ്തവും സുസ്തിരവുമായ ഇടം അടയാളപ്പെടുത്തിയ കവി അനില്‍ പനച്ചൂരാന്‍റെ വിയോഗത്തില്‍ കലാ സാംസ്കാരിക രംഗത്തെ നിരവധി പേര്‍ അനുശോചിച്ചു.

വ്യത്യസ്തനായ കവിക്ക് കണ്ണീരഞ്ജലികള്‍ എന്നാണ് അനില്‍ പനച്ചൂരാന്‍റെ ചിത്രത്തിനൊപ്പമ മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.

വ്യത്യസ്തനായ കവിക്ക്
കണ്ണീരഞ്ജലി

Posted by Mammootty on Sunday, 3 January 2021

പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍ കാത്തെന്‍റെ പൂക്കാലമെല്ലാം കൊ‍ഴിഞ്ഞു പോയി എന്ന പനച്ചൂരാന്‍റെ കവി തന്നെ പാടുന്ന കവിതാ ശകലം പങ്കുവച്ചുകൊണ്ടാണ് സംവിധായകന്‍ ലാല്‍ജോസ് കവിയുടെ വിയോഗത്തെ അടയാളപ്പെടുത്തിയത്.

നടന്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍ എന്നിവരും ഫെയ്സ്ബുക്കില്‍ അനുശോചന സന്ദേശം പങ്കുവച്ചു.

Rest in peace #AnilPanachooran 🙏

Posted by Prithviraj Sukumaran on Sunday, 3 January 2021

RIP 🙏
#anilpanachooran

Posted by Manju Warrier on Sunday, 3 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News