നിയമസഭാ തെരഞ്ഞെടുപ്പ് കൂടുതല്‍ സീറ്റെന്ന ആവശ്യം ആവര്‍ത്തിച്ച് യൂത്ത് ലീഗും

യുഡിഎഫില്‍ കോണ്‍ഗ്രസിന്‍റെ സ്വാധീനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൂടുതല്‍ സീറ്റെന്ന മുസ്ലീം ലീഗ് ആവശ്യം ആവര്‍ത്തിച്ച് യൂത്ത് ലീഗും രംഗത്ത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് പ്രതിനിധികള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ രംഗത്ത്.

കൂടുതല്‍ സീറ്റ ആവശ്യപ്പെട്ട് യുഡിഎഫില്‍ ലീഗിന്‍റെ സ്വാധീനം കൂടുതല്‍ ഉറപ്പിക്കാനും എല്ലാ ജില്ലകളിലും മത്സരിച്ച് പാര്‍ട്ടിയുടെ സ്വാധീനം അടയാളപ്പെടുത്താനുമാണ് ലീഗ് ലക്ഷ്യമിടുന്നത്.

യുഡിഎഫിനോട് 35 സീര്റുകള്‍ ആവശ്യപ്പെട്ട് 30 സീറ്റുകളെങ്കിലും ഉറപ്പിക്കുകയെന്നതാണ് ലീഗ് ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News