എന്റെ മൃതദേഹം പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കണം; അത് മുറിച്ചുവിറ്റ് അദ്ദേഹത്തോട് എന്റെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ പറയണം; കര്‍ഷകന്‍റെ ആത്മഹത്യാക്കുറിപ്പ് ചര്‍ച്ചയാവുന്നു

രാജ്യതലസ്ഥാനത്ത് കര്‍ഷക സമരം വിട്ടുവീഴ്ചകളില്ലാതെ നാല്‍പ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മധ്യപ്രദേശിലെ കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പിലെ വരികള്‍ ചര്‍ച്ചയാവുന്നു.

എന്റെ മൃതദേഹം ബഹുമാനാമപ്പെട്ട പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കണം അത് മുറിച്ചുവിറ്റ് അദ്ദേഹത്തോട് എന്റെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ പറയണം എന്നാണ് 35 വയസുകാരനായ മുനേന്ദ്ര രാജ്പുത്ത് എന്ന മധ്യപ്രദേശ് സ്വദേശിയായ കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്.

സാധാരണ വരുന്ന 3000 രൂപയില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് കാലത്ത് വിളനഷ്ടം കൂടെയുണ്ടായ പ്രതിസന്ധിയില്‍ വന്നത് 88000 രൂപയുടെ വൈദ്യുതി ബില്ലാണ്.

ഇത് അടയ്ക്കാത്തതിന്റെ പേരില്‍ മധ്യപ്രദേശ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ നിരന്തരമായ ഉപദ്രവങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് 2020 ഇലക്ട്രിസിറ്റി ബില്‍ റദ്ദാക്കുകയെന്നത്. ഈ ബില്‍ എത്രത്തോളം ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമാണെന്ന് വ്യക്തമാക്കുന്നതാണ് മുനേന്ദ്ര രാജ്പുത്തിന്റെ ആത്മഹത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here