മുന്‍ എംഎല്‍എ ജോസഫ് വാ‍ഴയ്ക്കന്‍റെ മകള്‍ വിവാഹിതയായി

മുന്‍ എംഎല്‍എ ജോസഫ് വാ‍ഴയ്ക്കന്‍റെ മകള്‍ വിവാഹിതയായി. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിച്ച് വളരെ ലളിതമായാണ് വിഹാഹച്ചടങ്ങുകള്‍ നടന്നത്.

ജോസഫ് വാ‍ഴയ്ക്കന്‍റെ ഇളയ മകള്‍ ലയയും ബെന്‍ ജോസും തമ്മിലുള്ള വിവാഹമാണ് കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെ നടന്നത്.

ലയയും വരന്‍ ബെന്‍ ജോസും ഹൈക്കോടതി അഭിഭാഷകരാണ്. ബെന്‍ ജോസ് മൂവാറ്റുപു‍ഴ സ്വദേശിയാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

മുന്‍ മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടി, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രമേശ് ചെന്നിത്തല, മാത്യൂസ് മാര്‍ അന്തിമോസ് തിരുമേനി എന്നിവര്‍ വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

വിവാഹത്തെ കുറിച്ച് ജോസഫ് വാഴക്കൻ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പ് ഇങ്ങനെ

എൻ്റെ ഇളയ മകൾ ലയയുടെ വിവാഹമായിരുന്നു ഇന്നലെ.
വരൻ അജയ് ബെൻ ജോസ് മൂവാറ്റുപുഴ സ്വദേശിയാണ്. ഇരുവരും ഹൈക്കോടതിയിൽ അഭിഭാഷകരാണ്.
കോവിഡ് കാലമായതിനാൽ കുടുംബാംഗങ്ങളെയും മുതിർന്ന ചില നേതാക്കളെയും
മാത്രമേ വിവാഹത്തിന് ക്ഷണിക്കുവാൻ കഴിഞ്ഞുള്ളു.
എന്നിരുന്നാലും
പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഇരുവർക്കും എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹവും ഉണ്ടാകുമല്ലോ.
വിവാഹം ആശീർവദിച്ച അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനും വധൂവരന്മാരെ അനുഗ്രഹിക്കാനെത്തിയ പ്രിയങ്കരരായ ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല യാക്കോബായ സഭ മുവാറ്റുപുഴ മേഖല മെത്രാപ്പോലിത്താ മാത്യൂസ് മാർ അന്തിമോസ് തിരുമേനി ഉൾപ്പെടെ എല്ലാവർക്കും എൻ്റെയും കുടുംബത്തിൻ്റെയും നന്ദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News