പാര്‍ട്ടി നേതാക്കന്‍മാരെ നിശ്ചയിക്കാന്‍ സ്വകാര്യ ഏജന്‍സി; ഗ്രൂപ്പ് പോരിനിടെ ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിക്കാന്‍ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് ഹൈക്കമാന്‍ഡ്

ഗ്രൂപ്പ് പോര് രൂക്ഷമായതോടെ പുതിയ ഡിസിസി അധ്യക്ഷന്മാരെ കണ്ടെത്താൻ സ്വകാര്യ ഏജൻസിയെ നിയോഗിച്ചു ഹൈക്കമാൻഡ്.

തൃശൂർ, കോഴിക്കോട് ഒഴികെ എല്ലാ ഡിസിസി അധ്യക്ഷന്മാരെയും മാറ്റും. ഗ്രൂപ്പുകൾ നിര്ദേശിക്കുന്ന ആളുകൾ പദവികൾ അനുയോജ്യരാണോ എന്ന് പരിശോധിക്കുകയാണ് സ്വകാര്യ ഏജൻസിയുടെ ചുമതല. സ്വകാര്യഏജൻസിക്ക് ചുണതല നൽകിയത് ഉമമ്മന്ചാണ്ടിക്കും ചെന്നിത്തലക്കും തിരിച്ചടിയാകും

തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവി നേരിടുകയും തകരുകയും ചെയ്തതോടെയാണ് ഹൈക്കമാൻഡിന്റെ പുതിയ നീക്കം.

തൃശൂർ, കോഴിക്കോട് ഒഴികെ എല്ലാ ഡിസിസി അധ്യക്ഷന്മാരെയും മാറ്റും. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്തും അതിന് താഴെയും പോയ ഭാരവാഹികൾ ആരായാലും അവർ വഹിക്കുന്ന പദവികളിൽ നിന്നും അവരെ ഒഴിവാക്കും.

ആളുകളെ നിർദേശിക്കാൻ ഗ്രൂപ്പുകൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഇത് നിരീക്ഷിക്കാനും റിപ്പോർട്ട് നൽകാനാണ് ഹൈക്കമാൻഡ് സ്വകാര്യ ഏജൻസിയുടെ സഹായം തേടിയത്. ഗ്രൂപ്പുകൾ നിർദേശിക്കുന്ന ആളുകൾ ആ പദവിക്കനുയോജ്യനാണോ എന്ന് അന്വേഷിച്ചു റിപ്പോർട്ട് നൽകുകയാണ് ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജൻസിയുടെ ചുമതല.

പാർട്ടിയുടെ ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്ന ആളുകളുടെ അഭിപ്രായമാരാഞ്ഞു തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ ഡിസിസി അധ്യക്ഷന്മാരെ പൂർണമായും പ്രഖ്യാപിക്കാനാണ് സാധ്യത. നേതാക്കൾ പാർട്ടിയെ മറന്നു ഗ്രൂപ്പ് ശക്തിപ്പെടുത്താൻ മാത്രം ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് നീക്കം.

പാർട്ടിയെ രക്ഷിക്കാൻ ഗ്രൂപ്പ് മുഖം നോക്കാതെ തന്നെയാവും നടപടിയെന്ന് എന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here