യുവജന പ്രാധിനിത്യം വേണമെന്ന ആവശ്യം പൊതുവികാരം; ഷാഫി പറമ്പില്‍

യുവജന പ്രാധിനിത്യം വേണമെന്ന ആവശ്യം പൊതുവികാരമാണെന്നും ഇക്കാര്യം നേതൃത്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ.

കഴിഞ്ഞ ദിവസം പാലക്കാട് ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട 20 നിര്‍ദേശങ്ങളടങ്ങിയ പ്രമേയവും ക്യാന്പില്‍ അവതരിപ്പിച്ചിരുന്നു.

10 ശതമാനം സീറ്റുകള്‍ മാത്രം മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയാല്‍ മതി. സ്ഥിരം അഭിനേതാക്കളെ വെച്ചുള്ള നാടകം വേണ്ട. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കണം.

തുടര്‍ച്ചയായി തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു നേതാക്കളെ രംഗത്തിറക്കണം. അമ്പത് വയസ്സിനു താഴെയുള്ളവരെ ബ്ലോക്ക് നേതൃ സ്ഥാനങ്ങളില്‍ കൊണ്ടു വരണമെന്നുമുള്‍പ്പെടെയാണ് പ്രമേയത്തിലെ പ്രധാന ആവശ്യങ്ങള്‍.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ അമിത ആത്മവിശ്വാസം വിനയായെന്നും ക്യാമ്പില്‍ അഭിപ്രായമുയര്‍ന്നിരുന്നു. യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധിനിത്യം നല്‍കണമെന്നത് പൊതു വികാരമാണെന്നും നേതൃത്വം ഇ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷാഫി പറഞ്ഞു

ജനങ്ങള്‍ ആഗ്രഹിക്കുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ ഇടതുമുന്നണിക്ക് കേരളത്തില്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്ന മുന്നറിയിപ്പും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ നല്‍കി.

സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തന രീതിക്കെതിരെയും യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലെ സമ്മര്‍ദ്ധ ശക്തിയാവാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News