ഭൂമി ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മകന് രാഹുലിന് നെല്ലിമൂട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ജോലിനല്‍കും.
ആന്‍സലന്‍ എം.എല്‍.എയാണ് ഇക്കാര്യം കുട്ടികളെ അറിയിച്ചത്. അതേസമയം ക്രൈംബ്രാഞ്ചും ചൈല്‍ഡ് പ്രോട്ടക്ക്ഷന് സംഘവും കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.
നെയ്യാറ്റിന്‍കരയില്‍ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ആദ്യ മകനായ രാഹുലിനാണ് നെല്ലിമൂട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ജോലി നല്കാന് സി.പി.ഐ.എം തീരുമാനിച്ചത്. ഇക്കാര്യം ആന്‍സലന്‍ എം.എല്‍.എതന്നെയാണ് കുട്ടികളെ നേരിട്ടറിയിച്ചത്.
കുട്ടികള്‍ക്ക് വീട് വയ്ച്ചു നല്‍കുമെന്നും പഠനമടക്കമുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് സി.പി.ഐ.എമ്മും വ്യക്തമാക്കിയിരുന്നു.
അതസമയം ക്രൈംബ്രാഞ്ചും ചൈല്‍ഡ് പ്രോട്ടക്ഷന്‍ സംഘവും കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ഏതി സാഹചര്യത്തിലാണ് സംഭവം ഉണ്ടായതെന്നാണ് ക്രൈം ബ്രാഞ്ച് പ്രഥാനമായും പരിശോധിക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here