സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ; ഡി സി സി ഓഫീസിന്റെ മുമ്പില്‍ കെ സുധാകരനെ ആനൂകുലിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്

കോട്ടയം ഡി സി സി ഓഫീസിന്റെ മുമ്പിലും കെ സുധാകരനെ ആനൂകുലിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നതാണ് പോസ്റ്ററിലെ വാചകങ്ങള്‍.

സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലാണ്കോട്ടയം ഡി സി സി ഓഫീസിന്റെ മുമ്പില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

തദ്ദേശ തെരെഞ്ഞടുപ്പിലെ യു ഡി എഫിന്റെ കനത്ത പരാജയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നേതൃമാറ്റം ആവിശ്യപ്പെട്ട് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നു.

അതേസമയം കോഴിക്കോട് ഒഴികെ എല്ലാ ഡിസിസി അധ്യക്ഷന്മാരെയും മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഗ്രൂപ്പുകള്‍ നിര്‌ദേശിക്കുന്ന ആളുകള്‍ പദവികള്‍ അനുയോജ്യരാണോ എന്ന് പരിശോധിക്കുകയാണ് സ്വകാര്യ ഏജന്‍സിയുടെ ചുമതല.

സ്വകാര്യഏജന്‍സിക്ക് ചുണതല നല്‍കിയത് ഉമമ്മന്ചാണ്ടിക്കും ചെന്നിത്തലക്കും തിരിച്ചടിയാകും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിടുകയും തകരുകയും ചെയ്തതോടെയാണ് ഹൈക്കമാന്‍ഡിന്റെ പുതിയ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News