രാജ്യതലസ്ഥാനത്തെ കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിഐടിയു മാര്‍ച്ച് നടത്തി

രാജ്യതലസ്ഥാനത്തെ കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എറണാകുളത്ത് സിഐടിയു മാര്‍ച്ച് നടത്തി.

വൈറ്റില സുഭാഷ് ചന്ദ്ര ബോസ് റോഡിലെ റിലയന്‍സ് മാളിലേക്ക് രാവിലെ പതിനൊന്ന് മണിയോടെയാണ് തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയത്.

സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും റിലയന്‍സ് സ്ഥാപനങ്ങളിലേക്ക് സിഐടിയു തൊഴിലാളി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

മാര്‍ച്ചിന്റെ ഭാഗമായി പത്തോളം ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചിരുന്നു. കര്‍ഷക സംഘടനകളുടെ എല്ലാ ആവശ്യങ്ങളും സിഐടിയു പിന്തുണച്ചു.

കാര്‍ഷികമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെക്കുന്ന മോഡി സര്‍ക്കാരിന്റെ 3 മൂന്ന് നിയമങ്ങളും വൈദ്യുതി ഭേദഗതി ബില്ലും പിന്‍വലിക്കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യം സിഐടിയു പിന്തുണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News