ഫോട്ടോഷൂട്ടിനിടെ പുഴയിലേക്ക് കാല്‍ വഴുതിവീണ് ഹണി റോസ്; തെന്നിവീഴുന്ന വീഡിയോ വൈറല്‍

ഹണി റോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ മുഴുവന്‍ വൈറലാകുന്നത്. ഷൂട്ടിങ്ങിനിടെ കാല്‍ വഴുതി പുഴയിലേക്കു വീണു പോകുന്നതാണ് വീഡിയോയിലുള്ളത്.

പുഴ വക്കില്‍ നടക്കുന്ന ഫോട്ടോ ഷൂട്ടില്‍ സാരി ധരിച്ചു തലയില്‍ പൂവ് ചൂടിയാണ് താരം എത്തുന്നത്. എന്നാല്‍ പുഴ വക്കിലെ പാറയില്‍ ചവിട്ടി കാല്‍ വഴുതി പുഴയിലേക്കു പോകുന്നതാണ് വീഡിയോയിലുള്ളത്.

പാറയില്‍ ചവിട്ടരുതെന്നും തെന്നി വീഴുമെന്നുമുള്ള മുന്നറിയിപ്പ് നല്‍കുന്നത് കേള്‍ക്കാം. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ താരം പാറയില്‍ ചവിട്ടി തിരിഞ്ഞു നില്‍ക്കുന്നതിനിടെയാണ് കാല്‍ വഴുതി മറിയുന്നത്.

സമീപത്തുനിന്ന സഹായിയായ സ്ത്രീ പിടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അതേസമയം ഇത് ഫോട്ടോ ഷൂട്ടിനുവേണ്ടിയുള്ള ടീസറാണെന്നും സൂചനയുണ്ട്.

ആഘോഷ് വൈഷ്ണവത്തിന്റെ സെലിബ്രിറ്റി സീരിസിന്റെ ഭാഗമായാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. ചുരുങ്ങിയ സമയംകൊണ്ട് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News