പന്തീരാങ്കാവ് യുഎപിഎ കേസ്; രണ്ടാം പ്രതി താഹ ഫസലിന്‍റെ ജാമ്യം റദാക്കി; ഉടന്‍ കീ‍ഴടങ്ങണമെന്ന് ഹൈക്കോടതി

പന്തീരാങ്കാവ് യുഎപിഎ കേസിൽ രണ്ടാം പ്രതി താഹ ഫസലിന്‍റെ ജാമ്യം ഹൈക്കോടതി റദാക്കി. താഹ ഉടന്‍ കീ‍ഴടങ്ങണമെന്നും ഹൈക്കോടതി.

അതേസമയം ഒന്നാം പ്രതി അലൻ ഷുഹൈബിന്‍റെ ജാമ്യം തുടരും. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എന്‍ ഐ എയുടെ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

കേസിൽ താഹ ഫസലിന്‍റെ പങ്കും, ബന്ധങ്ങളും താഹയുടെ വസതിയിൽ നടന്ന റെയ്ഡിൽ പിടിച്ചെടുത്ത തെളിവുകളും കണക്കിലെടുത്താണ് ഡിവിഷൻ ബഞ്ച് ജാമ്യം റദ്ദാക്കിയത്.താഹ ഉടന്‍ കീ‍ഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു.

എന്നാല്‍ അലൻ ഷുഹൈബിന്‍റെ പ്രായവും ചികിൽസയിലാണന്ന വാദവും കണക്കിലെടുത്ത് ജാമ്യത്തിൽ കോടതി ഇടപെട്ടില്ല.അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ബെഞ്ചിന്‍റെ നടപടി.

തെളിവുകൾ പരിശോധിക്കാതെയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചതെന്നായിരുന്നു അപ്പീലില്‍ എൻഐഎയുടെ വാദം. യുഎപിഎ കേസുകളിൽ ജാമ്യത്തിന് വ്യവസ്ഥയില്ലന്നും പ്രതികളുടെ ജാമ്യം സമുഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമാണ്എൻഐഎ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

അതേ സമയം തങ്ങൾക്കെതിരെ തെളിവില്ലന്ന വാദം കണക്കിലെടുത്താണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചതെന്നായിരുന്നു പ്രതിഭാഗം വാദം. 2019 നവംബര്‍ 1നാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുത്തു.

ഇതിനിടെ ക‍ഴിഞ്ഞ സെപ്റ്റംബര്‍ 9ന് അലനും താഹക്കും എന്‍ഐഎ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News