ജനവാസമേഖലയിലിറങ്ങിയ പുലി കെണിയില്‍ കുടുങ്ങി

പാലക്കാട് മൈലാന്പാടത്ത് ജനവാസമേഖലയിലിറങ്ങിയ പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി. പുലിശല്യം രൂക്ഷമാണെന്ന പരാതിയെ തുടര്‍ന്നാണ് പ്രദേശത്ത് വനംവകുപ്പ് കെണി പുലിയെ പറന്പിക്കുളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റി.

പുലര്‍ച്ചെയാണ് വനംവകുപ്പ് സ്ഥാപിച്ച് കെണിയില്‍ പുലി കുടുങ്ങിയത്. ടാപ്പിംഗ് തൊ‍ഴിലാളികളാണ് പുലി കെണിയില്‍ കുടുങ്ങിയതായി കണ്ടത്. തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഡിസംബര്‍ 30നാണ് പ്രദേശത്ത് പുലിക്കെണി സ്ഥാപിച്ചത്.

വളര്‍ത്തു മൃഗങ്ങളെ കടിച്ചു കൊന്ന പുലിയെ നാട്ടുകാരില്‍ ചിലര്‍ നേരിട്ട് കണ്ടിരുന്നു. ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് വനംവകുപ്പ് കെണി സ്ഥാപിച്ചത്. പ്രദേശത്ത് ഇനിയും പുലികളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

പുലിക്കെണിക്കടുത്തുള്ള ചെറിയ കൂട്ടില്‍ നായയെയും ഇട്ടിരുന്നു. നായയെ പിടികൂടാന്‍ കയറിയതോടെയാണ് പുലി കെണിയില്‍ വീണത്. 4 വയസ് ഉള്ള പെൺപുലിയാണ് കെണിയിൽ പെട്ടത്. കഴിഞ്ഞ വർഷവും പ്രദേശത്ത് നിന്നും പുലിയെ പിടികൂടിയിരുന്നു. ഡിഎഫ്ഒ ഓഫീസിലെത്തിച്ച ശേഷം പുലിയെ പറമ്പിക്കുളം കടുവ സങ്കേതത്തിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News