തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വലിയ ആശയക്കുഴപ്പത്തില്‍; കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത് പരസ്പര വിരുദ്ധമായി: എ വിജയരാഘവൻ

തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വലിയ ആശയക്കുഴപ്പത്തിലായെന്ന് CPIM സംസ്‌ഥാന ആക്റ്റിങ് സെക്രട്ടറി എ. വിജയരാഘവൻ.

ലീഗും വെൽഫെയർ പാർട്ടിയുമായി ബന്ധം തുടരുമ്പോൾ വെൽഫെയർ ബന്ധത്തിൽ കോൺഗ്രസിന് പറയാനുള്ളത് എന്താണെന്ന് വ്യക്തമാക്കണമെന്നും കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും പരസ്പര വിരുദ്ധമായി സംസാരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. NCP യുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം ആണെന്നും NCP ഇപ്പോഴും ഇടതു മുന്നണിയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ LDF സ്വീകരിച്ച കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെന്നും അതിന്റെ അടിസ്ഥാനത്തിൽ മികവാർന്ന വിജയം നേടാൻ LDF ന് കഴിഞ്ഞതായും പറഞ്ഞ എ.വിജയരാഘവൻ ജമാഅത്തെ ഇസ്‌ലാമിയുമായി UDF ന്റെ തെരഞ്ഞെടുപ്പ് ബന്ധത്തിൽ കോണ്ഗ്രസ് നേതാക്കൾ പരസ്പര വിരുദ്ധമായി സംസാരിക്കുകയാണെന്ന് പരിഹസിച്ചു.

വെൽഫെയർ പാർട്ടി ബന്ധം UDF പുനഃപരിശോധിക്കും എന്ന് മുല്ലപ്പള്ളി പറയുമ്പോൾ തന്നെ വെൽഫെയർ പാർട്ടി ബന്ധത്തെ തള്ളി പറയാൻ ലീഗ് തയ്യാറായിരുന്നില്ല ഈ ഘട്ടത്തിൽ ലീഗിന്റെ സമീപനത്തോട് കോണ്ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം അറിയാൻ കേരളീയ സമൂഹത്തിന് താല്പര്യമുള്ളതായി വിജയരാഘവൻ പറഞ്ഞു

NCP യുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം ആണെന്നും NCP ഇപ്പോഴും ഇടതു മുന്നണിയുടെ ഭാഗമാണെന്നും LDF കൺവീനർ കൂടിയായ എ. വിജയരാഘവൻ പറഞ്ഞു. ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതിനാൽ മുന്നണി പ്രശ്നം യു ഡി എഫിൽ ആണെന്നും പാല സീറ്റ് നിലവിൽ LDF ൽ എവിടെയും ചർച്ച ചെയ്തിട്ടില്ല എന്നും ഇക്കാര്യം തെരഞ്ഞെടുപ്പ് സമയത്ത് ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി

ജോസ് കെ മാണിയുടെ വരവ് ഇടതു പക്ഷത്തിന്റെ വിജയത്തിന് സഹായകമാതായി പറഞ്ഞ എ. വിജയരാഘവൻ തങ്ങളുടെ വർഗീയ നിലപാടിനെ ന്യായീകരിക്കാനാണ് പ്രതിപക്ഷം മുഖ്യമന്ത്രിയെ വിമർശിക്കുന്നതെന്ന് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഉയർത്തിയ തെറ്റായ വിമർശനങ്ങളെ ജനങ്ങൾ നിരാകരിച്ചതായും ലീഗിനെ ഭയപ്പെട്ട് ലീഗ് നടത്തുന്ന കൊലപാതകങ്ങളെ വിമർശിക്കാൻ പോലും പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News