കുട്ടിക്കാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കി ഉണ്ണി മുകുന്ദന്‍; അമ്പരപ്പോടെ ആരാധകര്‍

കുട്ടിക്കാലം തൊട്ടുള്ള തന്റെ ആഗ്രഹം സഭലമാക്കിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. വാഹനങ്ങളോട് താരത്തിനുള്ള താല്‍പ്പര്യവും ഇഷ്ടവും എല്ലാവര്‍ക്കും അറിയാവുന്നതുമാണ്.

ഇപ്പോള്‍ ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ഡുക്കാട്ടി അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച പാനിഗാലെ വി2 സ്വന്തമാക്കിയിരിക്കുകയാണ് താരം.

താരം തന്നെയാണ് ഇഷ്ട വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്നമാണിതെന്നാണ് താരം കുറിച്ചത്.

പാനിഗാലെ വി2 ആണ് ഉണ്ണി മുകുന്ദന്‍ തന്റെ ഗാരേജിലെത്തിച്ച സന്തോഷത്തിലാണ് ഉണ്ണി. ഇന്ത്യയില്‍ ഏകദേശം 24 ലക്ഷം രൂപയാണ് പാനിഗാലെ വി2 സൂപ്പര്‍ ബൈക്കിന്റെ ഓണ്‍റോഡ് വില.

Posted by Unni Mukundan on Sunday, 3 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here