തിരുവനന്തപുരത്ത് മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് അമ്മയുടെ ഫോണിലെ അശ്ലീല ദൃശ്യം അച്ഛന്‍ കണ്ടതിനെ തുടര്‍ന്ന്

13 വയസ്സുള്ള സ്വന്തം മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ അമ്മ അറസ്റ്റിലായി. സംഭവത്തില്‍ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനിയാണ് അറസ്റ്റിലായത്.

കുറച്ചു നാളുകള്‍ക്കു മുന്‍പ് പതിനേഴര വയസ്സുള്ള മൂത്ത മകന്‍ അമ്മയുടെ ഫോണില്‍ നിന്ന് മോശമായി എന്തോ കണ്ടതായി വിദേശത്തുള്ള പിതാവിനെ അറിയിച്ചു.

ഉടനെ ഭര്‍ത്താവ് നാട്ടിലെത്തി ചര്‍ച്ച നടത്തുകയും ഒടുവില്‍ വിവാഹ മോചനം നടത്തുകയുമായിരുന്നു. 4 മക്കളും യുവതിയും നാട്ടിലാണുണ്ടായിരുന്നത്.

തുടര്‍ന്ന് രണ്ടാമതും വിവാഹം കഴിച്ച പിതാവ് മക്കളെയും കൂട്ടി വിദേശത്തേക്ക് പോയി. അവിടെ വെച്ച് 13 വയസ്സുള്ള രണ്ടാമത്തെ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

രാത്രി കാലങ്ങളില്‍ കുട്ടിയോടെ അമ്മ മോശമായി പെരുമാറുന്നുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പൊലീസിനെ അറിയിക്കുകയും പോക്‌സോ പ്രകാരം കേസെടുക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here