കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ച വീണ്ടും പരാജയം; ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കർഷകര്‍

കേന്ദ്രസർക്കാർ കർഷകരുമായി നടത്തിയ ചർച്ച വീണ്ടും പരാജയം. നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ അവർത്തിച്ചതിടെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടന നേതാക്കളും നിലപാട് വ്യക്തമാക്കി.

ഇതോടെ 8ന് വീണ്ടും ചർച്ച നടത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. അതേ സമയം കർഷക പ്രക്ഷോഭം 40ദിവസം പിന്നിട്ടു.

നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും..താങ്ങുവിലയുടെ കാര്യത്തിലുമാണ് ഇന്ന് യോഗം ചേർന്നതെങ്കിലും താങ്ങുവില ചർച്ചയായില്ല. അതിന് മുന്നേ തന്നെ 7ആം വട്ട ചർച്ചയും പരാജയപ്പെട്ടു.

നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിൽ തന്നെയാണ് കേന്ദ്രം ഉറച്ചു നിൽക്കുന്നത്.. ഇതോടെ സമരം ശക്തമായ തുടരാൻ തന്നെയാണ് തീരുമാനമെന്ന് ആൾ ഇന്ത്യ കിസാൻ സഭ നവതാവ് ഹനൻ മൊല്ല കൈരളി ന്യൂസിനോട് പ്രതികരിച്ചു.

ബുധനാഴ്ച മുതൽ 20 വരെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. കുണ്ട്ലി-മനേസർ-പൽവാൾ ദേശീയപാതയിലൂടെ മാർച്ച് ആരംഭിക്കും. ഷാജഹാൻപൂർ അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാർ ദില്ലിയിലേക്ക് നീങ്ങും.

റിപ്പബ്ളിക് ദിനത്തിൽ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്തും. ദില്ലിക്ക് അകത്തും ട്രാക്ടർ മാർച്ച് നടത്തുമെന്നും മുന്നറിയിപ്പുണ്ട്. അതേ സമയം നാളെ സിംഗു അതിർത്തിയിൽ കർഷക സംഘടന നേതാക്കൾ യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here