നടിയെ ആക്രമിച്ച കേസിൽ വി എൻ അനിൽകുമാർ പുതിയ പ്രോസിക്യൂട്ടർ

അഡ്വ വി എന്‍ അനില്‍കുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. മുൻ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവെച്ച സാഹചര്യത്തിലാണ് വി എൻ അനിൽകുമാറിനെ നിയമിച്ചത്

കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു മുൻ പ്രോസിക്യൂട്ടർ എ സുരേശൻ രാജി വച്ചത്.

നേരത്തെ വിചാരണ കോടതി മാറ്റണമെന്ന സർക്കാരിന്റെയും ആക്രമണത്തിനിരയായ നടിയുടേയും ഹർജി ഹൈക്കോടതിയും സുപ്രിംകോടതിയും തളളിയിരുന്നു.

വിചാരണ കോടതി വിവേചനപരമായാണ് പെരുമാറുന്നതെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.

എന്നാൽ കോടതി മാറ്റം പ്രായോഗികമല്ലെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നത് ആവശ്യപ്പെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News