ഞാനോര്‍ക്കുകയായിരുന്നു, എനിക്ക് പേടിയായിരുന്ന ഈ മനുഷ്യനെ അനിലേട്ടന്‍ എന്ന് ആദ്യമായി വിളിച്ച ദിവസം; വൈറലായി കുറിപ്പ്

അന്തരിച്ച അനില്‍ പനച്ചൂരാനുമായുള്ള തന്റെ ഓര്‍മകള്‍ പുതുക്കുകയാണ് യുവഎഴുത്തുകാരൻ ലിജീഷ് കുമാർ . ഞാനോര്‍ക്കുകയായിരുന്നു, ഒരിക്കല്‍ എനിക്ക് പേടിയായിരുന്ന ഈ മനുഷ്യനെ അനിലേട്ടന്‍ എന്ന് ആദ്യമായി വിളിച്ച ദിവസം.

അത് മനോരമ ഓണ്‍ലൈനില്‍ എന്റെ പ്രണയകഥകള്‍ വന്ന ദിവസമാണ്, ”നിന്റെ കവിത വായിച്ചു ” ഞാന്‍ ഞെട്ടി, കവിതയോ ? കവികള്‍ എല്ലാം കവിതയായി കേള്‍ക്കുകയും കാണുകയും ചെയ്യുന്നതു കൊണ്ടാവും, ഞാനനങ്ങിയില്ല – ചുമ്മാ ചിരിച്ചു. അന്നാണ് ആദ്യമായി അയാളെന്നോട് മിണ്ടുന്നത്. അന്നാണ് ഞാനയാളെ അനിലേട്ടാ എന്നാദ്യം വിളിക്കുന്നതും.

”ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം,
മരണം മധുരമന്ത്രാക്ഷരം
മൗനം പോലെ മഹത്തരം !!”
അനിലേട്ടനെഴുതിയതാണ്, കവിത – ശാന്തിവനം തേടി. മഹാ മഠയത്തരമവസാനിപ്പിച്ച്, മധുരമന്ത്രാക്ഷരങ്ങൾ കുറിച്ച് അയാൾ മടങ്ങി.
ഞാനോർക്കുകയായിരുന്നു, ഒരിക്കൽ എനിക്ക് പേടിയായിരുന്ന ഈ മനുഷ്യനെ അനിലേട്ടൻ എന്ന് ആദ്യമായി വിളിച്ച ദിവസം. അത് മനോരമ ഓൺലൈനിൽ എൻ്റെ പ്രണയകഥകൾ വന്ന ദിവസമാണ്, ”നിൻ്റെ കവിത വായിച്ചു !!” ഞാൻ ഞെട്ടി, കവിതയോ ? കവികൾ എല്ലാം കവിതയായി കേൾക്കുകയും കാണുകയും ചെയ്യുന്നതു കൊണ്ടാവും, ഞാനനങ്ങിയില്ല – ചുമ്മാ ചിരിച്ചു. അന്നാണ് ആദ്യമായി അയാളെന്നോട് മിണ്ടുന്നത്. അന്നാണ് ഞാനയാളെ അനിലേട്ടാ എന്നാദ്യം വിളിക്കുന്നതും.
”നീ കവിത പറയുന്നത് കേട്ടിരിക്കാം, ഒരു ദിവസം വരൂ !!” അയാളെന്നോട് പറഞ്ഞു. ഞാൻ വീണ്ടും വിളിച്ചു – അനിലേട്ടാ, നിങ്ങൾ അനിൽ പനച്ചൂരാനാണോ ?
എപ്പോഴും ഗൗരവത്തോടെ മാത്രം കണ്ടിട്ടുള്ള ഒരാൾ, എപ്പോഴും ഗൗരവത്തോടെ മാത്രം കേട്ടിട്ടുള്ള ഒരാൾ, അയാളെക്കാണാൻ ഞാൻ പോയി. എൻ്റെ കഥകൾ അയാൾ കവിതകളായി കേട്ടിരുന്നു, അയാളുടെ കവിതകൾ കഥകളായി ഞാനും.
”ചിറകിന്റെ തുമ്പിലൊളിപ്പിച്ച കുളിരുമായ്‌
എടനെഞ്ഞില്‍ പാടിയ പെണ്‍കിളികള്‍
ഇണകളെ തേടി പറന്നുപോകും
വാന ഗണികാലയങ്ങളില്‍ കൂടുതേടി..”
എന്ന് അയാളെനിക്ക് പാടിത്തന്നു. യൂണിവേഴ്സിറ്റിക്കാലത്ത് സന്ന്യാസിയാവാൻ പോയ കഥ പറഞ്ഞ് എന്നെ ചിരിപ്പിച്ചു. കുറേക്കുറേ കാമുകികളുടെ കഥ പറഞ്ഞു. അതിലൊരു കാമുകിയെ നിത്യകാമുകിയാക്കിയ കഥയും. വീണ്ടും പറഞ്ഞു, ആ പ്രണയ കവിതയെഴുതിയ പോലെ നീ മറ്റ് കാമുകിമാരുടെ കവിത എഴുതൂ എന്ന്.
അനിലേട്ടാ എനിക്കൊരു കവിത പറയാനുണ്ടായിരുന്നു, കേൾക്കുമോ ?
”ഇല്ല !!” കൈവീശി കടന്നു പോകെ അയാൾ മറുപടി പറയുന്നു,
”ഒരു മാത്ര കൂടി നീ ഇവിടെ നിന്നാൽ
ഞാൻ ജനിമൃതികളറിയാതെ പോകും..”
അനിലേട്ടൻ മടങ്ങി. ഇരുട്ടിലേക്ക് കാൽ നീട്ടി ഞാൻ കിടക്കുന്നു, നെഞ്ചിൽ ഡി.സി ബുക്സ് പുറത്തിറക്കിയ അനിൽ പനച്ചൂരാൻ്റെ കവിതാ പുസ്തകം. അതിൻ്റെ പുറം ചട്ടയിലെഴുതിയിരിക്കുന്നു, ”വികാരവൈദ്യുതി പായുന്ന ലോഹഞരമ്പുകളാൽ ഉടൽ വരിഞ്ഞ ദുഃഖ പഞ്ജരസ്ഥനെപ്പോലെ അനിൽ പനച്ചൂരാൻ പാടുകയും പറയുകയും ചെയ്യുന്നു,” എന്ന്.
അനിലേട്ടാ, വികാരവൈദ്യുതി പായുന്ന ലോഹഞരമ്പുകളാൽ ഉടൽ വരിഞ്ഞ ദുഃഖ പഞ്ജരസ്ഥനെപ്പോലെ ഞാൻ.

”ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം,
മരണം മധുരമന്ത്രാക്ഷരം
മൗനം പോലെ മഹത്തരം !!”
അനിലേട്ടനെഴുതിയതാണ്, കവിത -…

Posted by Lijeesh Kumar on Sunday, 3 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here