മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്ക് കൂടുതൽ ആൻജിയോപ്ലാസ്റ്റിയുടെ ആവശ്യമില്ലെന്ന് മെഡിക്കൽ ബോർഡ്. ഗാംഗുലിയുടെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നും ജനുവരി ആറിന് ഡിസ്ചാർജ് ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെയാണ് 48കാരനായ ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. കൊറോണറി ധമനികളിൽ മൂന്നിടത്ത് തടസങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച കൂടുതൽ പരിശോധനകൾ നടത്തിയ ശേഷം ആദ്യ ആൻജിയോപ്ലാസ്റ്റിയോടു തന്നെ ഗാംഗുലി നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ വിലയിരുത്തി. ഇതോടെയാണ് ഇനി കൂടുതൽ ആൻജിയോപ്ലാസ്റ്റി വേണ്ടെന്ന് മെഡിക്കൽ ബോർഡ് തീരുമാനിച്ചത്.
രക്തധമനിയിലെ തടസം പൂർണമായും ഒഴിവാക്കിയെന്നും ഒരു മാസം കൊണ്ട് പൂർണ ആരോഗ്യവാനാവുമെന്നും ഗാംഗുലി ചികിത്സയിലിരിക്കുന്ന വുഡ്ലാൻഡ്‌സ് ആശുപത്രി അധികൃതർ പറഞ്ഞു.
ണ് ദാദയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്.

Get real time update about this post categories directly on your device, subscribe now.