ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് കേരളത്തിലും; സംസ്ഥാനത്ത് 6 പേരില്‍ രോഗം സ്ഥിരീകരിച്ചു

ജനിതകമാറ്റം വന്ന വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. യു കെയിൽ നിന്ന് വന്ന ആറുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും കൂടുതൽ ഇളവുകളിലേക്ക് പോകുന്നതിനാൽ ജനങ്ങൾ സെൽഫ് ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് ആലപ്പു‍ഴ ജില്ലകളിൽ  ഒരോ കുടുബത്തിലെ രണ്ട് പേര്‍ക്ക് വീതവും കോട്ടയത്തും കണ്ണൂരിലും ഓരോ ആളുകൾക്കും ആണ്  അതി തീവ്ര കോവിഡ് സ്ഥിരീകരിച്ചത്.ഇവര്‍ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്.

ഇവരുമായി  ഇടപെട്ടവരും നിരീക്ഷണത്തിലാണ്. അതിതീവ്ര വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്ന്  വന്നവരുമായി സമ്പര്‍ക്കമുണ്ടായവര്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.

യു.കെ.യില്‍ നിന്നും വന്ന 39 പേരിൽനിന്ന് സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു. അതിലാണ് 6 പേര്‍ക്ക് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

പുതിയ ജനിതക വകഭേദം വന്ന വൈറസിന് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ നാം വളരെ കരുതിയിരിക്കണം.

എല്ലാവരും സ്വമേധയാ വെളിപ്പെടുത്താന്‍ തയ്യാറാകാണം. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരെങ്കിലുമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here