സൂര്യയുടെ ഫിറ്റ്‌നസ് ട്രെയിനര്‍ മലയാളത്തിലേക്ക്; പടവെട്ടുന്നത് നിവിനുമായി

തമിഴ് സൂപ്പര്‍താരം സൂര്യയുടെ ഫിറ്റ്‌നസ് ട്രെയിനര്‍ നിര്‍മല്‍ നായര്‍ മലയാളത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. നിവിന്‍ പോളി നായകനായി എത്തുന്ന പടവെട്ട് എന്ന ചിത്രത്തിലേക്കാണ് നിര്‍മല്‍ എത്തുന്നത്.

നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടില്‍ നിവിന്‍ രണ്ട് ലുക്കിലാണ് എത്തുന്നത്. നിവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നിര്‍മല്‍ തന്നെയാണ് വിവരം പങ്കുവെച്ചത്.

ചിത്രത്തിന്റെ ഫസ്റ്റ് ഹാഫില്‍ വണ്ണമുള്ള കഥാപാത്രമായും സെക്കന്‍ഡ് ഹാഫില്‍ ഫിറ്റ് ബോഡിയുമായാണ് നിവിന്‍ എത്തുക. ഇതിനായി ഒരുക്കാനാണ് നിവിന്റെ ഫിറ്റ്‌നസ് ട്രെയിനറായി നിര്‍മല്‍ നായര്‍ എത്തുന്നത്.

സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സൂരറൈ പോട്ര് എന്ന ചിത്രത്തില്‍ സൂര്യയുടെ ഫിറ്റ്‌നസ് ട്രെയിനറായിരുന്നു നിര്‍മല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News