തമിഴ് ഒരിക്കലും എനിക്ക് കംഫര്‍ട്ടബിള്‍ ആയിരുന്നില്ല.ഗ്ലാമര്‍ റോളിലേക്ക് എന്നെ കൊണ്ടുപോകാൻ ശ്രമിച്ചത് ഇഷ്ടപ്പെട്ടില്ല:ഷീല

പതിമൂന്ന് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങിയ ഷീല പിന്നീട മലയാള സിനിമയുടെ താരറാണിയായ മാറുകയായിരുന്നു .അഭിനയിക്കാന്‍ ഒരു തരിമ്പ് പോലും ഇഷ്ടമില്ലാതെയാണ് താന്‍ വെള്ളിത്തിരയില്‍ എത്തിയതെന്നാണ് ഷീല ജെബി ജംഗ്ഷന്‍ പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞത്നാടകരംഗത്ത് നിന്നുമാണ് ഷീല സിനിമയിലേക്ക് എത്തുന്നത് .പതിമൂന്നാം വയസില്‍ സിനിമയിലേക്ക്.

അഭിനയിക്കാന്‍ ഒട്ടും ഇഷ്ടമില്ലാതെ, അത് സ്വപ്‌നം കാണാതെ വന്ന ആള്‍ ഞാനായിരിക്കും. എന്റെ ചേച്ചിയ്ക്ക് ഇഷ്ടമായിരുന്നു. അവര്‍ കുറച്ചൊക്കെ പാട്ട് പാടും. ഇപ്പോഴവര്‍ ജീവിച്ചിരിപ്പില്ല. എന്റെ ജീവിതത്തില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം പാട്ടാണ്. പക്ഷേ എന്തോ ആ കഴിവ് ദൈവം എനിക്ക് തന്നിട്ടില്ല. മൂളുക പോലുമില്ല. പാട്ട് കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്.റേഡിയേ കേള്‍ക്കാതെ ഉറങ്ങാന്‍ പോലും പറ്റില്ല. എപ്പോഴും എന്റെ വീട്ടില്‍ റേഡിയോ ഇങ്ങനെ ശബ്ദിച്ച് കൊണ്ടേ ഇരിക്കും. ആ വൈബ്രേഷന്‍ എനിക്ക് വേണം.

മലയാള സിനിമ എനിക്ക് അമ്മയെ പോലെയാണ്. എനിക്ക് എല്ലാ കാര്യങ്ങളും തന്ന് എന്നെ സംരക്ഷിച്ചത് മലയാളത്തിലാണ്. തമിഴ് ഒരിക്കലും എനിക്ക് കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. ഞാന്‍ അന്ന് കുറച്ച് തടിച്ച് ഇരുന്നതിനാല്‍ ഗ്ലാമര്‍ റോളിലേക്ക് അവര്‍ ശ്രമിച്ചിരുന്നു. അതും എനിക്കും ഇഷ്ടപ്പെട്ടില്ല. മലയാളത്തില്‍ വന്നപ്പോള്‍ നല്ല കഥാപാത്രത്തിലൂടെ ഗ്ലാമറസായി എന്നെ കാണിച്ചു. അത് രണ്ടുമാണ് വേണ്ടത്. കള്ളിച്ചെല്ലമ്മ ഒക്കെ എടുത്ത് നോക്കിയാല്‍ കാണാം. കഥയും ഉണ്ട്, ഗ്ലാമറും ഉണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News