കൊവിഡ് ഭീതിയുടെ നിഴലില്‍ കഴിയുന്ന ലോകത്തിന് മുന്നില്‍ പുതിയ മഹാമാരിയുടെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കൊവിഡിനേക്കാള്‍ അപകടകാരിയാണ് പുതിയ മഹാമാരിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ഡിസീസ് എക്സ് എന്ന് പേരിട്ടിരിക്കുന്ന രോഗ കൊവിഡിനേക്കാള്‍ അപകടകരമായി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.
1976 ല്‍ ആദ്യമായി എബോള വൈറസ് വ്യാപനം കണ്ടെത്തിയ പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫും
ഡിസീസ് എക്സ് അതിവിനാശകാരിയാകാമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ നിരവധി മാരകമായ വൈറസുകള്‍ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇന്‍ഗെന്‍ഡെയിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത പനിയും രക്തസ്രാവവുമായി ചികിത്സ തേടിയ ഇയാള്‍ നിരീക്ഷണത്തിലാണ്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഈ രോഗം കൊറോണ വൈറസിന് സമാനമായ നിരക്കില്‍ പടര്‍ന്നുപിടിക്കാമെന്നും 50-90 ശതമാനം വരെയാകും മരണനിരക്കെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കല്‍, വന്യജീവി വ്യാപാരം എന്നിവയാണ് ഇത്തരം രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Get real time update about this post categories directly on your device, subscribe now.