രാജ്യത്തെ രണ്ടാമത്തെ വാട്ടർ ടാക്സി പറശ്ശിനിക്കടവിൽ നീറ്റിലിറക്കി

രാജ്യത്തെ രണ്ടാമത്തെ വാട്ടർ ടാക്സി കണ്ണൂർ പറശ്ശിനിക്കടവിൽ നീറ്റിലിറക്കി. വിനോദ സഞ്ചാരത്തിനും ചിലവ് കുറഞ്ഞ ജലഗതാഗതത്തിനും ഉപയോഗിക്കാൻ കഴിയുന്നതാണ് വാട്ടർ ടാക്സി. പത്ത് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന വാട്ടർ ടാക്സിയുടെ വേഗത മണിക്കൂറിൽ 30 കിലോമീറ്ററാണ്.

കണ്ണൂരിന്റെ ജല സൗന്ദര്യവും പ്രകൃതി രമണീയതയും മതിവരുവോളം ആസ്വദിക്കാം.റോഡ് യാത്ര ഒഴിവാക്കി ചിലവ് കുറഞ്ഞ രീതിയിൽ ജലയാത്ര നടത്താം. കണ്ണൂരിന്‍റെ വിനോദ സഞ്ചാര മേഖലയിലും ജലഗതാഗത രംഗത്തും വൻ കുതിച്ചു ചാട്ടത്തിന് വഴി തുറന്നാണ് രാജ്യത്തെ രണ്ടാമത്തെ വാട്ടർ ടാക്സി പറശ്ശിനിക്കടവിൽ നീറ്റിലിറക്കിയത്

മണിക്കൂറിൽ 30 കിലോമീറ്ററാണ് വാട്ടർ ടാക്സിയുടെ വേഗത.10 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിലെ ഉപകരണങ്ങൾ സോളാർ എനർജിയിലാണ് പ്രവർത്തിക്കുന്നത്. പറശ്ശിനിക്കടവ് പുഴയിൽ സജ്ജീകരിച്ച ഒഴുകുന്ന വേദിയിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വാട്ടർ ടാക്സി നാടിന് സമർപ്പിച്ചു. 120 പേർക്ക് യാത്ര ചെയ്യാവുന്ന ശീതീകരിച്ച ബോട്ടും ഉടൻ പറശ്ശിനിക്കടവിന് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

പറശ്ശിനിക്കടവിൽ നിന്ന് മലപ്പട്ടം വരെയും വളപട്ടണം, പഴയങ്ങാടി വഴി കുപ്പം പുഴയി‍ൽ കൂവേരി വരെയും വാട്ടർ ടാക്സി സർവ്വീസ് നടത്തും. സംസ്ഥാനത്ത് നിർമ്മിക്കുന്ന 4 വാട്ടർ ടാക്സികളിൽ ആദ്യത്തേത് ഒക്ടോബറിൽ ആലപ്പുഴയിൽ നീറ്റിൽ ഇറക്കിയിരുന്നു.

മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി നാലര കോടി ചിലവഴിച്ചാണ് പറശ്ശിനിക്കടവിൽ അത്യാധുനിക ബോട്ട് ടെർമിനൽ ഒരുക്കിയിട്ടുള്ളത്.ജെയിംസ് മാത്യു എം എൽ എ യുടെ ശ്രമ ഫലമായാണ് ജല ഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സി പറശ്ശിനിക്കടവിന് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News