കണ്ണൂർ ജില്ലയിയിൽ കോൺഗ്രസില്‍ നിന്നും കൂട്ട രാജി; ഇരുനൂറോളം പേർ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒപ്പം ചേർന്നു

തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിക്ക് പിന്നാലെ കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കോൺഗ്രസ്സിൽ നിന്നുംകൂട്ട രാജി തുടരുന്നു.ചെറുപുഴ, ചെമ്പന്തൊട്ടി മേഖഖലകളിൽ നിന്നും ഇരുനൂറോളം പേർ കോൺഗ്രസ്സിൽ നിന്നും രാജി വച്ച് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒപ്പം ചേർന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ കോൺഗ്രസിന് കനത്ത തിരിച്ചടി ഏറ്റിരുന്നു. പതിറ്റാണ്ടുകളായി ഭരിച്ച അഞ്ച് പഞ്ചായത്തുകളിൽ ഭരണം നഷ്ടപ്പെട്ടു. ജയിച്ചിട്ടും നടുവിൽ പഞ്ചായത്തിൽ ഭരണം കൈവിട്ടു പോയി. ഇതിന് പിന്നാലെയാണ് ഇരട്ട പ്രഹരമായി മലയോര മേഖലയിൽ കോൺഗ്രസ്സിൽ നിന്നും കൂട്ട രാജി തുടരുന്നത്.

കോൺഗ്രസ്സിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളിലും,വർഗീയ ശക്തികളുമായി സന്ധി ചെയ്യുന്നതിലും പ്രതിഷേധിച്ചാണ് പ്രവദേശിക നേതാക്കളും നൂറു കണക്കിന് പ്രവർത്തകരും പാർട്ടി വിടുന്നത്. ചെറുപുഴ, ചെമ്പന്തൊട്ടി മേഖലകളിൽ ഇരുന്നൂറോളം കോൺഗ്രസ് പ്രവർത്തകർ രാജി വച്ച് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽ ചേർന്നു.

കണ്ണൂർ ജില്ലയിലെ കുടിയേറ്റ മേഖലകളിലാണ് കോൺഗ്രസ് കനത്ത തകർച്ച നേരിടുന്നത്. ചെറുപുഴ,ഉദയഗിരി,പയ്യാവർ,ആറളം,കണിച്ചാർ പഞ്ചായത്തുകളിൽ പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇത്തവണ യു ഡി എഫിന് ഭരണം നഷ്ടമായത്. മലയോര മേഖലയിൽ സ്വാധീനം നഷ്ടപ്പെടുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺസ്സിന്റെ സിറ്റിംഗ് സീറ്റുകളായ ഇരിക്കൂർ,പേരാവൂർ മണ്ഡലത്തിലും പ്രതിഫലിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here