ബാല സൗഹൃദ കേരളം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പുതുശ്ശേരിയില്‍ നടന്നു

സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബാല സൗഹൃദ കേരളം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് പുതുശ്ശേരിയില്‍ നടന്നു. 2021 ബാല സൗഹൃദ വര്‍ഷമായി ആചരിക്കും. ആരോഗ്യ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുകയും കുട്ടികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ബാല സാക്ഷരത ഉറപ്പു വരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ബാലസൗഹൃദ കേരളം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് പുതുശ്ശേരി പഞ്ചായത്തില്‍ നടന്നു. മന്ത്രി കെകെ ശൈലജ ടീച്ചര്‍ ബാല സൗഹൃദ കേരളം പദ്ധതി ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലെ ബാല സംരക്ഷണ സമിതികള്‍ ശാക്തീകരിക്കും. പൊതു സമൂഹമാണ് കുട്ടികളുടെ സംരക്ഷണമേറ്റെടുക്കേണ്ടതെന്ന സന്ദേശമാണ് ബാലാവകാശ കമ്മീഷന്‍ ബാല സൗഹൃദ കേരളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍ പേ‍ഴ്സണ്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു.

ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികള്‍ക്കുള്ള മോചനം എന്ന വിഷയത്തില്‍ തുടര്‍ന്ന് സെമിനാറും നടന്നു. ബാലാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News