നൃത്തവും അഭിനയവും മാത്രമല്ല പാട്ടും വഴങ്ങും; സല്‍മാനൊപ്പം ഗാനം ആലപിച്ച് സണ്ണി ലിയോണ്‍

ഏറെ ആരാധകരുള്ള താരമാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് സണ്ണി.
തന്‍റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോ‍ഴിതാ തനിക്ക് നൃത്തവും അഭിനയവും മാത്രമല്ല പാട്ടും വഴങ്ങുമെന്ന് തെളിയിക്കുകയാണ് താരം.

ബോ‍ളിവുഡ് നടന്‍ സല്‍മാന്‍ ഖാനൊപ്പം പാടുന്ന സണ്ണിയുടെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് വേദിയിലാണ് ഇരുവരും ചേര്‍ന്ന് ഗാനം ആലപിച്ചത്.

വീഡിയോ സണ്ണി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

‘പാടാന്‍ അറിയില്ലെങ്കിലും ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നതാണ് തന്റെ പതിവ്. വളരെ വിചിത്രവും രസകരവുമായ നിമിഷം’, സണ്ണി ലിയോണ്‍ കുറിച്ചു.

നിരവധി പേരാണ് താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ സണ്ണി തന്റെ മക്കള്‍ക്കൊപ്പമുള്ള ആഘോഷ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധനേടാറുമുണ്ട്. വിദേശത്തായിരുന്നു സണ്ണി ഈ അടുത്താണ് ഇന്ത്യയിലേക്ക് തിരികെയെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News