സംസ്ഥാനത്ത് ഭീഷണിയായി പക്ഷിപ്പനി; താറാവുകളെ കൊന്നൊടുക്കും

സംസ്ഥാനത്ത് വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു. ആലപ്പു‍ഴയിലും കോട്ടയത്തുമാണ് പക്ഷിപനി റിപ്പോര്‍ട് ചെയ്തത്. ഭോപാലില്‍ പരിശോധിച്ച 8 സാമ്പിളുകളില്‍ അഞ്ചെണ്ണത്തിലാണ് രോഗം സ്ഥിരീകരിച്ചു. പക്ഷിപ്പനി നിയന്ത്രിക്കാനുള്ള അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.

ആലപ്പു‍ഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥരീകരിച്ചത്. ഭോപാലില്‍ പരിശോധനയ്ക്കയച്ച 8 സാമ്പിളുകളില്‍ 5 എണ്ണത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് പരിശോധനാ ഫലം ലഭിച്ചത്.

H5N8 വിഭാഗം പക്ഷി പനിയാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഈ ഇനം വൈറസുകള്‍ മനുഷ്യരിലേക്ക് പകരില്ല. അതിനാല്‍ തന്നെ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

പക്ഷി പനിയെ പ്രതിരോധിക്കാനുള്ള നടപടിക‍ള്‍ സര്‍ക്കാര്‍ ആരംഭിച്ചു. പക്ഷിപനി സ്ഥിരീകരിച്ച പ്രദേശത്തിന്‍റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളെ നശിപ്പിക്കാന്‍ തീരുമാനമായി.

അലങ്കാര പക്ഷികള്‍ വളര്‍ത്തു പക്ഷികളുള്‍പ്പെടെയുള്ളവയെയാണ് നശിപ്പിക്കുക. ഏകദേശം മുപ്പത്തിയാറായിരത്തോളം താറാവുകളെ കൊല്ലേണ്ടി വരുമെന്നും മന്ത്രി കെ രാജു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News