ഗൈല്‍ പൈപ്പ് ലൈന്‍ പദ്ധതി; ചിലവു കുറഞ്ഞതും സുരക്ഷിതവുമായ പ്രകൃതി വാതകം വീടുകളിലേക്ക്

ഗൈല്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്യമാകുന്നതോടെ ചിലവു കുറഞ്ഞതും സുരക്ഷിതവുമായ പ്രകൃതി വാതകം വൈകാതെ വീടുകളിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. സിറ്റി ഗ്യാസ് പദ്ധതിയിലുടെ പ്രകൃതി വാതകത്തിന്റെ ഗുണഫലം നേരെത്തെ തിരിച്ചറിഞ്ഞതാണ് കൊച്ചിയിലെ ജനങ്ങള്‍.

ഗൈല്‍ പൈപ്പ്‌ലൈന്‍ വഴി പാചക വാതകം വീടുകളിലേക്കെത്തിക്കുന്നതാണ് 3620 കോടി രൂപാ ചെലവുള്ള സിറ്റിഗ്യാസ് പദ്ധതി. നിലവില്‍ കൊച്ചി നഗരത്തില്‍ 10 ഓളം വ്യവസായ ശാലകളിലും മൂവായിരത്തി അഞ്ചൂറോളം വീടുകളിലും പദ്ധതി എത്തി കഴിഞ്ഞു.

ആദ്യഘട്ടമെന്ന നിലയില്‍ 2015ലായിരുന്നു സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചത്. പ്രട്രോളിയം ഗ്യാസ് സിലണ്ടറിനേക്കാള്‍ പല മടങ്ങ്‌സുരക്ഷിതമാണ് പ്രകൃതി വാതകമുപയോഗിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി.

കൊച്ചി നഗരത്തിനു പുറമേ വടക്കന്‍ ജില്ലകളിലും ഈ പദ്ധതി വ്യാപിപ്പിക്കുന്നതോടെ കുറഞ്ഞ ചിലവില്‍ തടസ്സങ്ങളൊന്നുമില്ലാതെ വീടുകളില്‍ പാചക വാതകം നല്‍കാനാകും.

നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് ശരാശരി പ്രതിമാസ ചിലവ് മുന്നൂറ് രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. മീറ്റര്‍ റീഡിംഗ് പ്രകാരമാണ് ഇതിന്റെ ബില്ലടയ്‌ക്കേണ്ടത്. യതൊരു തടസവും കൂടാതെ ഗ്യാസ് 24 മണിക്കൂറും ലഭ്യമാകുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News