കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് എതിരെ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി വിധിഇന്ന്

കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് എതിരെ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിക്കും.

പുതിയ പാര്‍ലമെന്റ് കെട്ടിടം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് കെട്ടിടം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഇരുപതിനായിരം കോടി രൂപ ചിലവ് വരുന്ന പദ്ധതി.

രാഷ്ട്രപതിഭവനും ഇന്ത്യ ഗേറ്റിനും ഇടയിലുള്ള ഭൂമിയാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. ഇത് പരിസ്ഥിതി, മുന്‍സിപ്പല്‍ നിയമങ്ങളുടെ ലംഘനം ആണെന്നാണ് ഹര്‍ജികളിലെ വാദം.

പദ്ധതിയുടെ ഭാഗമായ പുതിയ പാര്‍ലമെന്റിന്റെ തറക്കല്ലിടല്‍ കഴിഞ്ഞ മാസം പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. എന്നാല്‍ വിധി വരുന്നത് വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുപ്രീംകോടതി വിലക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News