കോണ്‍ഗ്രസിലെ പ്രതിസന്ധി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തലയിലിട്ട് മുല്ലപ്പള്ളി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്: വെല്‍ഫെയര്‍ പാര്‍ട്ടി

കോണ്‍ഗ്രസിലെ പ്രതിസന്ധി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തലയിലിട്ട് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷഫീഖ്.

കെപിസിസി അദ്ധ്യക്ഷന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് വേണ്ടതെന്നും നീക്കുപോക്കുണ്ടാക്കാന്‍ മുന്‍കൈയെടുത്ത് ആരുടെയടുത്തും ഇതുവരെ അപേക്ഷയുമായി പോയിട്ടില്ലെന്നും ഷഫീക്ക് പറഞ്ഞു.

കപിസിസി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് വേണ്ടതെന്നും അദത്‌ദേഹം കൂട്ടിച്ചേര്‍ത്തു.

കെ എ ഷഫീഖ് പറയുന്നത്

ഞങ്ങള്‍ ഒരു മുന്നണിയുടേയും ഭാഗമല്ല. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ആരുടെയടുത്തും പോയിട്ടില്ല. ഞങ്ങള്‍ക്ക് സ്വതന്ത്രമായ രാഷ്ട്രീയമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ നീക്കുപോക്കിന്റെ രാഷ്ട്രീയം മറ്റൊന്നാണ്. ആ രാഷ്ട്രീയത്തിന്റെ ഭാഗമായി ഇങ്ങോട്ടൊരു കക്ഷി സന്നദ്ധമായിടത്ത് ഞങ്ങള്‍ സന്നദ്ധമായിട്ടുണ്ട്. അതിന്റെ ഗുണദോഷങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറയാന്‍ തീരുമാനിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ പറയേണ്ടിവരുമെന്നും കെ എ ഷഫീഖ് കൂട്ടിച്ചേര്‍ത്തു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ദോഷമായി സംഭവിച്ചെന്ന് മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം ആവര്‍ത്തിക്കരുതെന്നാണ് തന്റെ നിലപാടെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. അത്തരം വര്‍ഗീയ കക്ഷികളുമായുള്ള ബന്ധം തിരിച്ചടിക്കുകയേയുള്ളൂ. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കുവഴി മുസ്ലീം ജനവിഭാഗത്തില്‍ തന്നെ ഒരു വലിയ വിഭാഗം യുഡിഎഫിന് എതിരായി. ക്രിസ്ത്യന്‍, ഭൂരിപക്ഷ വിഭാഗങ്ങളില്‍ അന്യതാബോധമുണ്ടായി. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ജമാ അത്തെ ഇസ്ലാമി അമീറുമായി നേരിട്ട് ചര്‍ച്ച നടത്തിയത് ദോഷം ചെയ്തെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു

വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് പറയുന്നത്

കോണ്‍ഗ്രസിന്റെ നേതാവും കെപിസിസി അദ്ധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ സംഘടനാപരമായ പ്രതിസന്ധിയില്‍ അദ്ദേഹം പെട്ടിരിക്കുന്നതിന്റെ പരിഹാരത്തിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തലയില്‍ വെച്ച് ഊരാന്‍ ശ്രമിക്കേണ്ട. കെപിസിസി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുകയാണ് വേണ്ടത്. ഞങ്ങളുമായി യുഡിഎഫ് എവിടെയൊക്കെ ധാരണയുണ്ടായോ അവിടെയെല്ലാം യുഡിഎഫിന് മെച്ചമുണ്ടായിട്ടുണ്ട്. ഭരണമാറ്റമുണ്ടായിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി ഒരു കക്ഷിയെന്ന നിലയില്‍ നീക്കുപോക്കിന് സന്നദ്ധമായിട്ടുള്ളിടത്തെല്ലാം ഒറ്റയ്ക്കുണ്ടാക്കിയ നീക്കുപോക്കല്ലല്ലോ. നീക്കുപോക്കിന്റെ മറുവശത്ത് യുഡിഎഫുണ്ടല്ലോ.

കോണ്‍ഗ്രസ് അതിന്റെ പ്രതിസന്ധികളില്‍ നിന്ന് അതിന്റെ സ്വയം പ്രശ്നങ്ങളില്‍ നിന്ന് വഴി തിരിച്ചുവിടാന്‍ എന്തെങ്കിലും കാരണം കണ്ടെത്തുന്നതിന് ഉത്തരം പറയേണ്ട ബാധ്യത വെല്‍ഫെയര്‍ പാര്‍ട്ടിക്കില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്‍ നിര്‍ത്തിക്കൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ എല്‍ഡിഎഫ് അല്ല യുഡിഎഫ് അല്ല കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രമിച്ചാലും അത് ഇവിടെ സാധ്യമല്ല. അത്തരത്തിലുള്ള ആരുടേയും മുന്നില്‍ ഞങ്ങള്‍ പോയിട്ടില്ല. ഞങ്ങള്‍ ഒരു മുന്നണിയുടേയും ഭാഗമല്ല. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ആരുടെയടുത്തും പോയിട്ടില്ല. ഞങ്ങള്‍ക്ക് സ്വതന്ത്രമായ രാഷ്ട്രീയമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ നീക്കുപോക്കിന്റെ രാഷ്ട്രീയം മറ്റൊന്നാണ്. ആ രാഷ്ട്രീയത്തിന്റെ ഭാഗമായി ഇങ്ങോട്ടൊരു കക്ഷി സന്നദ്ധമായിടത്ത് ഞങ്ങള്‍ സന്നദ്ധമായിട്ടുണ്ട്. അതിന്റെ ഗുണദോഷങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറയാന്‍ തീരുമാനിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ പറയേണ്ടിവരും.

നിയസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മുന്‍കൈയെടുത്ത് ധാരണയ്ക്ക് ശ്രമിക്കില്ല. വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്രമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. എല്‍ഡിഎഫിനോടും യുഡിഎഫിനോടും രാഷ്ട്രീയമായി വിയോജിപ്പുള്ളവരാണ്. ഞങ്ങള്‍ ഈ രണ്ട് മുന്നണികളോടും രാഷ്ട്രീയമായി വിയോജിച്ചുകൊണ്ടാണ് ഒമ്പത് വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ അത്തരം വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ നീക്കുപോക്കുണ്ടാക്കും. അതുകൊണ്ടാണ് ഇടതുപക്ഷവുമായി നീക്കുപോക്കുണ്ടാക്കിയത്. അതേ ധാരണ യുഡിഎഫുമായുണ്ടാക്കി. നിയമസഭാ ബന്ധപ്പെട്ട് ഒരു ചര്‍ച്ചയില്‍ ആരുടെയടുത്തും പോയിട്ടില്ല. അങ്ങനെയൊരു അപേക്ഷ സമര്‍പ്പിച്ചിട്ടുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News