കോഴിക്കോട് അച്ഛനും രണ്ടര വയസ്സുകാരിയായ മകള്‍ക്കും ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് അച്ഛനും രണ്ടര വയസ്സുകാരിയായ മകള്‍ക്കും ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും രണ്ടാഴ്ച്ച മുമ്പാണ് ഇവര്‍ നാട്ടിലെത്തിയത്. സംസ്ഥാനത്ത് ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ആറ് പേരും ഐസൊലേഷനില്‍ ചികിത്സയിലാണ്.

കോഴിക്കോട് ആലപ്പുഴ ജില്ലകളില്‍ ഒരോ കുടുബത്തിലെ രണ്ട് പേര്‍ക്ക് വീതവും കോട്ടയത്തും കണ്ണൂരിലും ഓരോ ആളുകള്‍ക്കും ആണ് അതി തീവ്ര കോവിഡ് സ്ഥിരീകരിച്ചത്.ഇവര്‍ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്.

ഇവരുമായി ഇടപെട്ടവരും നിരീക്ഷണത്തിലാണ്. അതിതീവ്ര വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്ന് വന്നവരുമായി സമ്പര്‍ക്കമുണ്ടായവര്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

യു.കെ.യില്‍ നിന്നും വന്ന 39 പേരില്‍നിന്ന് സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു. അതിലാണ് 6 പേര്‍ക്ക് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

പുതിയ ജനിതക വകഭേദം വന്ന വൈറസിന് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ നാം വളരെ കരുതിയിരിക്കണം.

എല്ലാവരും സ്വമേധയാ വെളിപ്പെടുത്താന്‍ തയ്യാറാകാണം. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരെങ്കിലുമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News