സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നതിനുള്ള ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി

സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നതിനുള്ള ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി.രാവിലെ 9 മുതല്‍ രാത്രി 9 വരെ തീയറ്ററുകള്‍ തുറക്കാം.

ഒന്നിടവിട്ട സീറ്റുകളില്‍ ആളുകളെ ഇരുത്തണമെന്നും ജീവനക്കാര്‍ കോവിഡ് നെഗറ്റീവായിരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍ ഇന്ന് തീയറ്ററുകള്‍ തുറക്കില്ലെന്നും സംഘടനായോഗത്തിന് ശേഷം മാത്രമെ തുറക്കുന്ന കാര്യം തീരുമാനിക്കു എന്നും തീയറ്ററുടമകള്‍ അറിയിച്ചു.

ഇടവേളയ്ക്ക് ശേഷം തുറക്കാനൊരുങ്ങുന്ന തീയേറ്ററുകള്‍ക്കുളള മാര്‍ഗനിര്‍ദേശം ഇവയൊക്കെയാണ്.പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ രാത്രി 9 വരെ.ഒന്നിടവിട്ട സീറ്റുകളില്‍ ആളുകളെ ഇരുത്തണം.അടച്ചിട്ട സ്ഥലങ്ങളിലും ആള്‍ക്കൂട്ടങ്ങളിലും പ്രത്യേക ശ്രദ്ധ വേണം.

ഒന്നിടവിട്ട് സീറ്റുകള്‍ ക്രമീകരിക്കണം. സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകള്‍ പാടില്ല.മള്‍ട്ടിപ്ലക്‌സുകളില്‍ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളില്‍ പ്രദര്‍ശനം ക്രമീകരിക്കണം.ജീവനക്കാര്‍ കോവിഡ് നെഗറ്റീവായിരിക്കണം.ലക്ഷണങ്ങളുള്ളവരെ അനുവദിക്കരുത് എന്നിങ്ങനെയാണ്.

എന്നാല്‍ കൃത്യമായ മാര്‍ഗ്ഗനികദ്ദേശങ്ങള്‍ നല്‍കി തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും സംഘടനായോഗത്തിന് ശേഷം മാത്രമെ തുറക്കുന്ന കാര്യം തീരുമാനിക്കു എന്നും തീയറ്ററുടമകള്‍ അറിയിച്ചു.

പുതിയ ചിത്രങ്ങളുടെ റിലീസില്ലാത്ത സാഹചര്യത്തില്‍ എന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നുപ്പടെയുള്ള കാര്യങ്ങളും കൊച്ചിയില്‍ ചേരുന്നയോഗത്തില്‍ ചര്‍ച്ചചെയ്യും. മാത്രമല്ല വിനോദ നികുതി ഒഴിവാക്കുന്നതുള്‍പ്പടെ സര്‍ക്കാരിന് മുമ്പാകെ തിയ്യറ്ററുടമകള്‍ ആവശ്യങ്ങള്‍ളും യോഗത്തില്‍ ചര്‍ച്ചയാകും.

പ്രധാനമായും 7 ഇന ആവശ്യങ്ങളാണ് ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നത്.കൂടാതെ നിര്‍മ്മാതാക്കളും വിതരണക്കാരുമായും തുടര്‍ ചര്‍ച്ചകള്‍ നടത്താനും തിയ്യറ്ററുടമകള്‍ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News