കൊറോണ വാക്‌സിന്‍ സ്വീകരിക്കുന്നതിനിടെ നഴ്‌സായ കാമുകനോട് വിവാഹാഭ്യര്‍ത്ഥന നടത്തി യുവാവ്; വൈറലായി വീഡിയോ

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ യുവാവ് നഴ്‌സായ കാമുകനോട് വിവാഹാഭ്യര്‍ത്ഥന നടത്തി.

സൗത്ത് ഡക്കോട്ടയിലെ ആശുപത്രിയിലാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയ യുവാവ് നഴ്‌സായ കാമുകനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

കഴിഞ്ഞ ദിവസമാണ് റോബി, കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനായി ആശുപത്രിയില്‍ എത്തുന്നത്.

നഴ്‌സായി ജോലി ചെയ്യുന്ന എറിക്ക് വാന്‍ഡര്‍ലീയും റോബി വര്‍ഗാനും ഏറെ നാളായി പ്രണയത്തിലായിരുന്നു.

കുത്തിവയ്പ്പിനായി ഷര്‍ട്ടിന്റെ സ്ലീവ് ഉയര്‍ത്തുന്നതിനിടെയാണ് വിവാഹഭ്യര്‍ത്ഥന നടത്താനുള്ള മോതിരം എറിക്ക് കാണുന്നത്. ഇത് കണ്ട് അമ്പരന്നെങ്കിലും ഉടന്‍ തന്നെ സമ്മതമറിയിക്കുകയും ചെയ്തു.

ഇരുവരും ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. പ്രശസ്ത ഗായിക ബിയോണ്‍സെ ഉള്‍പ്പെടെ വിഡിയോക്ക് താഴെ ആശംസകളുമായി എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News