നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കല്ലുവാതുക്കലാണ്രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഊഴായിക്കോട് ക്ഷേത്രത്തിനു സമീപം വീട്ടുപറമ്പില്‍ കരിയില കൂട്ടത്തിനിടയില്‍ നിന്ന് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൂന്നു കിലോ തൂക്കമുളള ആണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുഞ്ഞിനെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം ഏറ്റെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News