അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടി മഞ്ജു വാര്യര്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു അമ്മ ഗിരിജ വാര്യര്‍ക്ക് ആശംസകള്‍ അറിയിക്കുന്നത്.
‘എന്റെ സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍. ഈ സ്ത്രീ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു, ജീവിതത്തില്‍ പുതിയത് എന്തെങ്കിലും തുടങ്ങാന്‍ ഇനിയും വൈകിയിട്ടില്ലെന്ന് തെളിയിക്കുന്നു.,” എന്നാണ് മഞ്ജു കുറിക്കുന്നത്.
കുറേ വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ അമ്മ വീണ്ടും എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം മഞ്ജു വാര്യര്‍ സോഷ്യല്‍മീഡിയയിലൂടെ അടുത്തിടെ പങ്കുവച്ചിരുന്നു.
”എല്ലാവര്‍ക്കും എന്തെങ്കിലും വരദാനങ്ങളുണ്ട്. പക്ഷെ ആരും അത് കാണുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ വീണ്ടും എഴുതി തുടങ്ങിയിരിക്കുന്നു,” എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു അമ്മയുടെ എഴുത്തുകള്‍ പങ്കുവച്ചത്.
Happy birthday to my Superstar!!!
Happy birthday to my Superstar!!! ❤️❤️❤️
The woman who surprises me every now and then by proving that it’s never too…Posted by Manju Warrier on Monday, 4 January 2021
Get real time update about this post categories directly on your device, subscribe now.